Post Category
അനധികൃത ചെങ്കല്‍, കരിങ്കല്‍ കടത്ത് അഞ്ച് വാഹനങ്ങള്‍ പിടിച്ചെടുത്തു ജില്ലയില്‍ അനധികൃതമായി ചെങ്കല്ലും,
കരിങ്കല്ലും കടത്തിയ അഞ്ച് വാഹനങ്ങള്‍ പിടിച്ചെടുത്തു. മലപ്പുറം മേല്‍മുറിയില്‍ പൊലീസ് -റവന്യൂ സംഘം നടത്തിയ സംയുക്ത പരിശോധനയിലാണ് വാഹനങ്ങള്‍ പിടിച്ചെടുത്തത്. ആലത്തൂര്‍പടി കൊളായി ഭാഗത്തുനിന്നുള്ള രണ്‍് ലോറികളും മുട്ടിപ്പടി ഭാഗത്തുനിന്ന് മൂന്ന് ലോറികളുമാണ് സംഘം പിടിച്ചെടുത്തത്. മേല്‍മുറി വില്ലേജില്‍ വ്യാപകമായി നടന്നുവരുന്ന അനധികൃത ചെങ്കല്‍,കരിങ്കല്‍ കടത്ത് തടയുന്നതിന്റെ ഭാഗമായി ജില്ലാ കലക്ടറുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് ഇരുവകുപ്പുകളും ചേര്‍ന്ന് സംയുക്ത പരിശോധന നടത്തിയത്. പരിശോധനയില്‍ മലപ്പുറം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷിബു, വില്ലേജ് ഓഫീസര്‍ എ.പി സിന്ധു, എ.എസ്.ഐ ബൈജു, സിവില്‍ പൊലീസ് ഓഫീസര്‍ ജസീല്‍, സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ ബാബു എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments