ഏഏവൈ, മു൯ഗണന വിഭാഗത്തിലെ റേഷ൯കാ൪ഡുകള് തിരികെ ഏല്‍പ്പിക്കണം
ഏഏവൈ, മു൯ഗണന വിഭാഗത്തിലെ റേഷ൯കാ൪ഡുകള് തിരികെ
ഏല്‍പ്പിക്കണം
താഴെ പറയുന്ന കുടുംബങ്ങള്‍ക്ക് ഏഏവൈ (മഞ്ഞ കള൪), മു൯ഗണന
(പിങ്ക്കള൪) റേഷ൯കാ൪ഡിന് അ൪ഹതയില്ലാത്തതിനാല് 31.03.2020നകം
എറണാകുളം സിറ്റി റേഷനിംഗ് ആഫീസില്‍ തിരികെ ഏല്‍പ്പിക്കണം എന്ന്
സിറ്റി റേഷനിംഗ് ആഫീസ൪ അറിയിച്ചു.
1.സ൪ക്കാ൪/അ൪ദ്ധസ൪ക്കാ൪/പൊതുമേഖല/സഹകരണസ്ഥാപനങ്ങ
ളിലെജീവനക്കാ൪, അദ്ധ്യാപക൪, സ൪വ്വീസ് പെ൯ഷ൯കാ൪
2. ആദായ നികുതി നല്‍കുന്നവ൪ കാ൪ഡില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍
3. റേഷ൯ കാ൪ഡില്‍ ഉള്‍പ്പെട്ടിട്ടുളള എല്ലാ അംഗങ്ങള്‍ക്കും
കൂടി മാസ വരുമാനം 25000/- മോ അതില്‍ അധികമോ
ഉണ്ടെങ്കില്‍
4. റേഷ൯ കാ൪ഡില്‍ ഉള്‍പ്പെട്ടിട്ടുളള എല്ലാ അംഗങ്ങള്‍ക്കും
കൂടി സ്വന്തമായി ഒരേക്കറിനു മേല്‍ ഭൂമി ഉണ്ടെങ്കില്‍
5. റേഷ൯ കാ൪ഡില്‍ ഉള്‍പ്പെട്ടിട്ടുളള ഏതെങ്കിലും അംഗത്തിന് -
1000 ചതുരശ്ര അടിക്കു മുകളില്‍ വീടോ, ഫ്ളാറ്റോ,
കെട്ടിടങ്ങളോ, വിദേശത്ത് ജോലിയൊ, സ്വകാര്യ സ്ഥാപന
ജോലിയില്‍ നിന്ന് 25000/- മോ അതില്‍ അധികമോ
വരുമാനമോ, 4 ചക്ര വാഹനമോ ഉണ്ടെങ്കില്‍
6. 21 വയസ്സിന് മുകളില്‍ പ്രായമായ ആണ്മക്കള് ഉളള
വിധവകള്‍
7. ഒന്നില്‍ കൂടുതല്‍ അംഗങ്ങളെ തൊഴില്രഹിത൪ എന്ന്
നിലവിലെ റേഷ൯ കാ൪ഡില്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍
8. ഫ്ളാറ്റില്‍ താമസിക്കുന്നവ൪
അനധികൃതമായി മു൯ഗണനാ റേഷ൯ കാർഡുകൾ കൈവശം
വെച്ച് അനുഭവിക്കുന്നവർ പിടിയ്ക്കപ്പെടുന്ന പക്ഷം അന്നേ തീയതി
വരെ കൈപ്പറ്റിയ റേഷ൯ സാധനങ്ങളുടെ കമ്പോളവില പിഴയായി
ഒടുക്കേണ്ടതായിവരും. ഇപ്രകാരം റേഷ൯ കാർഡ്
അർഹതയില്ലാതെ കൈവശം വെച്ചിരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ
പൊതുജനങ്ങൾക്ക് ഈ ഓഫീസിൽ അറിയിപ്പ് നൽകാവുന്നതുമാണ്.
സിറ്റി റേഷനിംഗ് ആഫീസ്– 0484 2390809
- Log in to post comments