Skip to main content

തണ്ണീര്‍ത്തട- സുസ്ഥിര നഗര വികസന സെമിനാര്‍ ഇന്ന് 

 

കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ് ടെക്‌നോളജിസ്  ആന്‍ഡ് എന്‍വയണ്‍മെന്റ്(കെഎസ്.സി.എസ്.റ്റി.ഇ) ന്റെ ആഭിമുഖ്യത്തില്‍ ഇന്ന് (ഫെബ്രുവരി 7) രാവിലെ 10ന് തണ്ണീര്‍ത്തട- സുസ്ഥിര നഗര വികസന സെമിനാര്‍ കഞ്ഞിക്കുഴി ഓറസ്റ്റ് ഭവന്‍ ഹാളില്‍ സംഘടിപ്പിക്കും. എന്‍വയണ്‍മെന്റ് ആന്റ് ക്ലൈമറ്റ് ചെയ്ഞ്ച് ഡയറക്ടര്‍ പത്മ മൊഹതി സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന എന്‍വയണ്‍മെന്റ് ഇംപാക്ട് അസ്സസ്സ്‌മെന്റ് അഫോഗിറ്റി ചെയര്‍മാന്‍ ഡോ. കെ.പി ജോയ് അദ്ധ്യക്ഷത വഹിക്കും. തുടര്‍ന്ന് നടക്കുന്ന സെമിനാറില്‍ വാട്ടര്‍ ക്വാളിറ്റി ഡിവിഷന്‍ മേധാവി ഡോ. പി.എസ് ഹരികുമാര്‍ മോഡറേറ്ററാകും. തണ്ണീര്‍ത്തടവും സുസ്ഥിര നഗരവികസനവും എന്ന വിഷയം ഡോ. ജോര്‍ജ്ജ് ചാക്കച്ചേരി അവതരിപ്പിക്കും. തുടര്‍ന്ന് ചര്‍ച്ചയും കെ.എസ്.സി.എസ്.റ്റി വെറ്റ്‌ലാന്‍ഡ് കോ-ഓര്‍ഡിനേറ്റര്‍ ഡോ.പി ഹരിനാരയാണന്‍, എം.ജി സര്‍വ്വകലാശാല സ്‌കൂള്‍ ഓഫ് എന്‍വയണ്‍മെന്റ് സ്റ്റഡീസ് മേധാവി ഡോ. ഇ.വി. രാമസ്വാമി, ഡോ. ജോര്‍ജ്ജ് എബേ, ഡോ. വി. കെ കൃപ, എന്‍. കെ സുകുമാരന്‍ നായര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. ഡോ. ജോര്‍ജ്ജ് ചാക്കച്ചേരി സ്വാഗതവും ബിന്ദു സി തോമസ് നന്ദിയും പറയും. 

                                                  (കെ.ഐ.ഒ.പി.ആര്‍-265/18) 

date