കടുത്തുരുത്തി: കൈത്താങ്ങ്-കര്‍മ്മസേന രൂപീകരിച്ചു
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് കോട്ടയം വനിതാ പ്രൊട്ടക്ഷന്റെ ആഭിമുഖ്യത്തില്‍ കടുത്തുരുത്തി ഗ്രാമപഞ്ചായത്തില്‍ കൈത്താങ്ങ്-കര്‍മ്മസേന രൂപീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.വി.സുനില്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് സിനി ആല്‍ബര്‍ട്ട് അധ്യക്ഷത വഹിച്ചു.
പദ്ധതിയെക്കുറിച്ച് നടത്തിയ ശില്പശാലയ്ക്ക് കോട്ടയം വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ പി.എന്‍.ശ്രീദേവി നേതൃത്വം വഹിച്ചു.
പഞ്ചായത്ത് മെംബര്‍മാരായ അച്ചാമ്മ സിറിയക്, അജിതാ അനീഷ്, പ്രകാശന് ടി.ജി, ഷൈലാ അരവിന്ദാക്ഷന്, സന്ധ്യാമോള്‍, കല്ലറ മഹിളാമന്ദിരം ലീഗല്‍ കൗണ്‍സിലര്‍ അഡ്വ. സോമി, ജവഹര്‍ എസ്.പി.സി. ലീഗല്‍ കൗണ്‍സിലര്‍ അഡ്വ. കെ.ജി.ധന്യ, ഫാമിലി കൗണ്‍സിലര്‍ രേഖ കെ.ആര്, കോട്ടയം വനിതാ പ്രൊട്ടക്ഷന്‍ ഓഫീസിലെ ഫാമിലി കൗണ്‍സിലര്‍ അനിതാ രാഘവന്, സോഷ്യല്‍ വര്‍ക്കര്‍ സേതു പാര്‍വ്വതി, അച്ചാമ്മ സിറിയക്, കടുത്തുരുത്തി പോലീസ് സ്റ്റേഷന് എസ്.ഐ. മാത്യു പോള്‍, വാര്‍ഡ് മെംബര്‍മാരായ സന്ധ്യാമോള്‍, അഡ്വ. കെ.ജി.ധന്യ, കുടുംബശ്രീ, ആശാവര്‍ക്കേഴ്സ്, അംഗന്‍വാടി വര്‍ക്കേഴ്സ്, ജനമൈത്രി പോലീസ്, തുടങ്ങിയവര്‍ പങ്കെടുത്തു.
(കെ.ഐ.ഒ.പി.ആര്-276/18)
- Log in to post comments