കോവിഡ് 19 ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചു നല്കി കോവൂര്‍ കുഞ്ഞുമോന് എം എല്‍ എ
വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആഞ്ഞിലിമൂട്ടില്‍ മോജോ തോമസിന്റെ കുടുംബത്തിന് ഭക്ഷ്യവസ്തുക്കളും പച്ചക്കറിയും എത്തിച്ചുനല്‍കി കോവൂര്‍ കുഞ്ഞുമോന് എം എല്‍ എ. അപകടത്തെ തുടര്‍ന്ന് വലതു കാലിന് പരിക്കേറ്റ് നാല് സര്‍ജറി കഴിഞ്ഞ ഇദ്ദേഹത്തിന്റെ കാലിന്റെ അകത്തും പുറത്തും കമ്പിയിട്ടിരിക്കുകയാണ്. ബാന്‍ഡ് ട്രൂപ്പ് അംഗമായിരുന്ന ഇദ്ദേഹത്തിന് അപകടത്തോടെ ജോലിക്ക് പോകാന്‍ കഴിയാതെയായി. ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബത്തിന് വരുമാനമാര്‍ഗങ്ങള്‍ ഒന്നും തന്നെയില്ല. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹായത്താലാണ് ഈ കുടുംബം കഴിയുന്നത്. ലോക്ക് ഡൗണ്‍ കാലമായതോടെ ആര്‍ക്കും ഈ കുടുംബത്തെ സഹായിക്കാന്‍ കഴിയാതെയായി. ഇവരുടെ ബുദ്ധിമുട്ട് അറിഞ്ഞ കോവൂര്‍ കുഞ്ഞുമോന് എം എല്‍ എ ടൗണ്‍ വാര്‍ഡ് അംഗം എസ് ദിലീപ് കുമാര്‍, ജോണി, സ്റ്റീഫന്‍ തുടങ്ങിയവരോടൊപ്പം നേരിട്ടെത്തി ഭക്ഷ്യവസ്തുക്കളും പച്ചക്കറിയും നല്‍കുകയായിരുന്നു.
(പി.ആര്.കെ. നമ്പര്‍. 1204/2020)
- Log in to post comments