കോവിഡ് 19 ജില്ലയ്ക്ക് ആശ്വാസം; നിലമേല്‍ സ്വദേശി (ജ9) ആശുപത്രി വിട്ടു പുതിയ പോസിറ്റീവ് ഇല്ല
പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് 19 ചികിത്സയിലായിരുന്ന നിലമേല്‍ സ്വദേശി 21 വയസുള്ള യുവാവ് ഇന്നലെ രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ പോസിറ്റീവ് കേസുകള്‍ ആറെണ്ണം മാത്രം. ജാഗ്രതയും മികച്ച പരിചരണവും നല്‍കിയതോടെ പൂര്‍ണ സൗഖ്യം. സാമ്പിള്‍ റിസല്‍ട്ട് രണ്ടു തവണ നെഗറ്റീവ് ആയതോടെ ആശുപത്രി വിടുകയായിരുന്നു. ഒരു ഘട്ടത്തിലും ആരോഗ്യനില താഴേക്ക് പോയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഒരു മാസത്തെ ചികിത്സ കഴിഞ്ഞാണ് ഇദ്ദേഹം പുറത്തിറങ്ങുന്നത്. മാര്‍ച്ച് 24ന് നാണ് ആശുപത്രിയിലെത്തിയത്.
ചികിത്സാ കാലയളവില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ തങ്ങള്‍ക്കു വേണ്ടി കഷ്ടപ്പെട്ടത് സ്മരിക്കുന്നു. മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ ഹബീബിനോടും സഹപ്രവര്‍ത്തകരോടുമുള്ള നന്ദിയും ഇദ്ദേഹം പങ്കുവച്ചു. 14 ദിവസം കര്‍ശനമായ ഗൃഹ നിരീക്ഷണത്തില്‍ തുടരണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത നിര്‍ദേശം നല്‍കി.
(പി.ആര്‍.കെ. നമ്പര്‍. 1206/2020)
- Log in to post comments