കോവിഡ് 19 കാട്ടുപാതയിലും കാവല്‍; കണ്ണടയ്ക്കാതെ ആരോഗ്യ വകുപ്പ്
തമിഴ്നാട്ടില്‍ നിന്നും ആരുടേയും ശ്രദ്ധയില്‍പ്പെടാതെ കാട്ടു വഴികളിലൂടെ നാട്ടിലെത്താമെന്ന് കരുതിയാല്‍ തെറ്റി. കാട്ടുപാതയിലും കര്‍ശനമായ കാവലൊരുക്കിയിരിക്കുകയാണ് ജില്ലാ ഭരണകൂടം. പോലീസ്, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ്, ആരോഗ്യപ്രവര്‍ത്തകര്‍, വനപാലകര്‍, വനം സംരക്ഷണസമിതി പ്രവര്‍ത്തകര്‍ തുടങ്ങിയവരാണ് കാനനപാതയില്‍ കാവല്‍.
മൂന്ന് ഷിഫ്റ്റുകളിലായി 24 മണിക്കൂറും ഇടവഴികളിലും നിരീക്ഷണം ശക്തമാക്കി. കുളത്തുപ്പുഴ കോവിഡ് ഹോട്ട്സ്പോട്ട് ആയതോടെ എല്ലാവരെയും ഫ്ളാഷ് തെര്‍മോമീറ്റര്‍ ഉപയോഗിച്ച് സ്‌ക്രീന്‍ ചെയ്യുന്നുണ്ട്. അതിര്‍ത്തി കടന്ന് എത്തുന്നവരെ തത്‌സമയം തന്നെ കൊറോണ കെയര്‍ സെന്ററുകളിലേക്ക് അയയ്ക്കുകയും ചെയ്യുന്നുണ്ട്. ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന പ്രധാന പാതകള്‍ക്കു പുറമേയാണ് വനപാതകളിലും ജാഗ്രത പുലര്‍ത്തുന്നത്.
തമിഴ്നാട്ടില്‍ നിന്നും കോട്ടവാസല്‍ ടണല്‍ വഴി ആര്യാങ്കാവ് ഫോറസ്റ്റ് ചെക്ക് പോസ്റ്റ് കടന്ന് ആളുകള്‍ നടന്നുവരുന്നത് തടയാന്‍ ഫോറസ്റ്റ്, പോലീസ്, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ്, വനം സംരക്ഷണസമിതി പ്രവര്‍ത്തകര്‍, എന്നിവരുടെ സംയുക്ത സ്‌ക്വാഡ് ഉണ്ട്. തമിഴ്നാട് കണ്ണമ്പള്ളി മേട്, രാജാതോട്ടം വഴി റോസ്മല ആര്യങ്കാവിലേക്ക് വരുന്ന വനപ്രദേശങ്ങളില്‍ ശക്തമായ കാവല്‍ ഏര്‍പ്പെടുത്തി.
തമിഴ്നാട്ടിലെ പുളിയറ, ഭഗവതിപുരം എന്നിവിടങ്ങളില്‍ നിന്നും ആനച്ചാടി, പ്രിയ എസ്റ്റേറ്റ് വഴി കഴുതുരുട്ടിയില്‍ എത്തുന്നവഴിയും ആരോഗ്യപ്രവര്‍ത്തകര്‍, പോലീസ് എന്നിവരുടെ നേതൃത്വത്തില്‍ നിരീക്ഷണം ശക്തമാക്കി. തമിഴ്നാട്ടിലെ കളക്കാട്, മുണ്ടന്‍തുറൈ, ടൈഗര്‍ റിസര്‍വ് വനത്തിലൂടെ കുളത്തുപ്പുഴയ്ക്കും തെ•ലയ്ക്കും ഇടയ്ക്കുള്ള എത്തുന്നവരേയും പിടികൂടാന്‍ ക്രമീകരണങ്ങളായി. ചെങ്കോട്ട മേക്കര വഴി കോട്ടവാസല്‍ ചെക്ക് പോസ്റ്റില്‍ എത്താതെ ഉള്‍ക്കാട്ടിലൂടെ അച്ചന്‍കോവില്‍ എത്തുന്നവരേയും പിടികൂടും.
ആരോഗ്യവകുപ്പ്, വനംവകുപ്പ്, റവന്യുവകുപ്പ് എന്നിവയുടെ സംയുക്തമായ പരിശോധന കൃത്യമായ ഇടവേളകളില്‍ നടത്തുന്നതിനും കാട്ടുവഴിയിലൂടെ എത്തുന്നവരെ കര്‍ശനമായ നിരീക്ഷണത്തില്‍ വയ്ക്കാനും ജില്ലാ കലക്ടര്‍ ബി അബ്ദുള്‍ നാസര്‍ നിര്‍ദേശിച്ചു.
അതിര്‍ത്തിയിലെ മുന്‍കരുതലുകള്‍
1. അതിര്‍ത്തിയിലെത്തുന്ന യാത്രികര്‍ക്ക് മതിയായ പാസ്സ് ഉണ്ടെങ്കില്‍ മാത്രമേ കടത്തിവിടുകയുള്ളു. ഇവരെ കൊറോണ കെയര്‍ സെന്ററുകളില്‍ ക്വാറന്റൈന്‍ ചെയ്യും.
2. അതിര്‍ത്തിയില്‍ നിയോഗിക്കപ്പെട്ട ആരോഗ്യപ്രവര്‍ത്തകര്‍ യാത്രക്കാരുടേയും വാഹനങ്ങളുടേയും വിവരങ്ങള്‍ ദിവസവും രജിസ്റ്ററില്‍ സൂക്ഷിക്കൂം.
3. അതിര്‍ത്തിയില്‍ വച്ചുതന്നെ യാത്രക്കാരെ ഫ്ളാഷ് തെര്‍മോമീറ്റര്‍ ഉപയോഗിച്ച് തെര്‍മല്‍ സ്‌കാനിംഗിന് വിധേയമാക്കൂം.
4. പനി ലക്ഷണങ്ങള്‍ കണ്ടാല്‍ ഏറ്റവും അടുത്തുള്ള താലൂക്ക് ആശുപത്രിയിലേക്ക് റഫര്‍ ചെയ്യൂം.
(പി.ആര്‍.കെ. നമ്പര്‍. 1207/2020)
- Log in to post comments