Post Category
കോവിഡ് 19 ഗൃഹനിരീക്ഷണത്തിലുള്ളവര്‍ക്ക് നോമ്പു തുറക്കാന്‍ പ്രത്യേക സംവിധാനം
ജില്ലയില്‍ കോവിഡ് നിരീക്ഷണത്തിലുള്ളവരില്‍ റമദാന്‍ നോമ്പു പിടിക്കുന്നവര്‍ക്ക് നോമ്പ് തുറക്കുന്നതിനും മറ്റും പ്രത്യേക സംവിധാനം ഒരുക്കിയതായി ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. വിവിധ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലിരിക്കുന്ന 48 പേര്‍ക്കാണ് സൗകര്യം ഒരുക്കിയത്. നോമ്പു തുറക്കല്‍ ഭക്ഷണം, നിസ്‌കാരത്തിന് ആവശ്യമായ പായ, സൂര്യോദയത്തിന് മുമ്പുള്ള ഭക്ഷണം എന്നിവ കൃത്യമായി നല്‍കുന്നതിനാണ് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ വഴി സംവിധാനം ഏര്‍പ്പെടുത്തിയത്.
(പി.ആര്‍.കെ. നമ്പര്‍. 1213/2020)
date
- Log in to post comments