കോവിഡ് 19 ചാത്തന്നൂരില്‍ അതീവ ജാഗ്രത
കോവിഡ് 19 പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ചാത്തന്നൂര്‍ മേഖലയില്‍ അതീവ ജാഗ്രത ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. പോസിറ്റീവ് കേസിന്റെ സമ്പര്‍ക്ക പട്ടിക പൂര്‍ത്തിയാക്കിയിട്ടുണ്ട്. പ്രാഥമിക സമ്പര്‍ക്കക്കാരുടെ ഹൈ റിക്‌സ്, ലോ റിക്‌സ് വിഭാഗങ്ങള്‍ പ്രത്യേകം കണ്ടെത്തി. ഇവരുടെ സാമ്പിള്‍ ശേഖരണം ഉടന്‍ പൂര്‍ത്തിയാകും. ഹൈ റിസ്‌ക്കില്‍പ്പെട്ടവര്‍ 28 ദിവസവും ലോ റിസ്‌ക്കില്‍പ്പെട്ടവര്‍ 14 ദിവസവും നിര്‍ബന്ധിത ഗൃഹനിരീക്ഷണത്തില്‍ ഏര്‍പ്പെടണം. ആശുപത്രി ജീവനക്കാരും ഗൃഹനിരീക്ഷണത്തിലാണ്.
ചാത്തന്നൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം അഗ്നിസുരക്ഷാ സേനയുടെ സഹായത്താല്‍ അണുനശീകരണം നടത്തി ഇന്നലെ(ഏപ്രില്‍ 27) മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങി. പരിസരപ്രദേശത്ത് ആളുകള്‍ കൂട്ടംകൂടുന്നത് ഒഴിവാക്കുന്നതിന് ആവശ്യമായ ബോധവത്കരണം മൈക്ക് പബ്ലിസിറ്റിയിലൂടെ നടത്തിയിട്ടുണ്ട്. പ്രശ്‌നബാധിത വാര്‍ഡുകളായ 15-ാം വാര്‍ഡ്, എം സി പുരം എന്നിവിടങ്ങളില്‍ പൂര്‍ണനിരോധനം ഏര്‍പ്പെടുത്തി. ഫീല്‍ഡില്‍ പോകുന്ന എല്ലാ ആരോഗ്യപ്രവര്‍ത്തകരും ക്യത്യമായ വ്യക്തിസുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും ആവശ്യമായ കൊറോണ കെയര്‍ സെന്ററുകള്‍ പ്രവര്‍ത്തനസജ്ജമാണെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
(പി.ആര്‍.കെ. നമ്പര്‍. 1225/2020)
- Log in to post comments