കോവിഡ് 19 എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി
കോവിഡ് 19 രോഗവ്യാപന പ്രതിരോധത്തിന്റെ ഭാഗമായി വിവിധ ആവശ്യങ്ങള്‍ക്കായി തൊഴിലന്വേഷകര്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലെത്തുന്നത് പരിമിതപ്പെടുത്തുന്നതിനായി ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ നിന്നും നല്‍കുന്ന രജിസ്‌ട്രേഷന്‍, പുതുക്കല്‍, സര്‍ട്ടിഫിക്കറ്റ് കൂട്ടിച്ചേര്‍ക്കല്‍ തുടങ്ങിയ എല്ലാ സേവനങ്ങളും ംംം.ലലാുഹീ്യാലി.േസലൃമഹമ.ഴീ്.ശി വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി ലഭിക്കും.
2020 ജനുവരി മുതല്‍ 2020 മെയ് വരെയുളള മാസങ്ങളില്‍ രജിസ്‌ട്രേഷന്‍ പുതുക്കേണ്ടവര്‍ക്ക് 2020 ആഗസ്റ്റ് വരെ രജിസ്‌ട്രേഷന്‍ പുതുക്കല്‍ അനുവദിക്കും. അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുമായി ഫോണ്‍ മുഖേന ബന്ധപ്പെട്ടും രജിസ്‌ട്രേഷന്‍ പുതുക്കാം.
രജിസ്‌ട്രേഷന്‍, സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍, തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍ എന്നിവയും ംംം.ലലാുഹീ്യാലി.േസലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി സാധിക്കും. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ആഗസ്റ്റ് 27 നകം ഹാജരാക്കി വെരിഫൈ ചെയ്താല്‍ മതിയാകും.
2019 ഡിസംബര്‍ 20 ന് ശേഷം ജോലിയില്‍ നിന്നു നിയമാനുസൃതം വിടുതല്‍ ചെയ്യപ്പെട്ട് ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് 2020 ആഗസ്റ്റ് 27 വരെ സീനിയോറിറ്റി നിലനിര്‍ത്തിക്കൊണ്ട് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് ചേര്‍ത്ത് നല്‍കും.
കോവിഡ് 19 രോഗവ്യാപന പ്രതിരോധത്തിനായി വകുപ്പ് കൈക്കൊളളുന്ന നടപടികളുമായി സഹകരിക്കണമെന്നും ഓണ്‍ലൈന്‍ മുഖേനയുളള സേവനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്നും സംശയങ്ങള്‍ക്ക് അതത് എംപ്ലോയ്‌മെമെന്റ് എക്‌സ്‌ചേഞ്ചുമായി ഫോണില്‍ ബന്ധപ്പെടാമെന്നും ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0474-2746789.
(പി.ആര്‍.കെ. നമ്പര്‍. 1226/2020)
- Log in to post comments