Skip to main content

പെരിഞ്ഞനം ഗവ. യു.പി.സ്‌കൂൾ ഇ-മാഗസിൻ പുറത്തിറക്കി

ലോക്ക് ഡൗൺ കാലത്ത് വീടുകളിൽ ഒറ്റപ്പെട്ട കുട്ടികളുടെ സർഗാത്മകതയുടെ പ്രതീകമായി 'തടവ് തകർത്ത പൂക്കൾ' ഇ-മാഗസിൻ പുറത്തിറക്കി. പെരിഞ്ഞനം ഗവ.യു.പി.സ്‌കൂളാണ് തടവ് തകർത്ത പൂക്കൾ എന്ന പേരിൽ കുട്ടികളുടെ ഇ മാഗസിൻ പുറത്തിറക്കിയത്. കുട്ടികൾ എഴുതിയ മുപ്പതോളം രചനകൾ ഉൾപ്പെടുത്തിയാണ് മാഗസിൻ. കോവിഡ് കാലത്തെ തകർത്തെറിഞ്ഞു എന്ന അർത്ഥത്തിലാണ് മാഗസിന് ഈ പേര് നൽകിയത്. പുസ്തകത്തിലെ കഥകളും കവിതകളും ലേഖനങ്ങളുമെല്ലാം കോവിഡ് 19 മഹാവ്യാധിയുമായി ബന്ധപ്പെട്ടവയാണ്. അധ്യാപകർ, ക്ലാസ്- പി ടി എ വാട്സപ്പ് ഗ്രൂപ്പുകളിലൂടെയാണ് രചനകൾ സമാഹരിച്ചത്. പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡൻറ് കെ.കെ.സച്ചിത്ത് ഇ മാഗസിൻ പ്രകാശനം ചെയ്തു. ഹെഡ്മിസ്ട്രസ് ഷീല ടീച്ചർ, പി.ബി.സജീവ്, വി.എ.ഫസൽ, കദീജാബി ടീച്ചർ തുടങ്ങിയവർ പങ്കെടുത്തു.

date