Skip to main content

കോവിഡ് 19 ഒരു മാസത്തെ കുടുംബ പെന്‍ഷന്‍ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി

ആരോഗ്യ വകുപ്പില്‍ സര്‍വീസിലിരിക്കെ അന്തരിച്ച കടപ്പാക്കട നഗര്‍ 68, ശ്രുതിയില്‍ ശ്രീകലയുടെ സ്മരണയ്ക്കായി ഒരു മാസത്തെ കുടുംബ പെന്‍ഷന്‍ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ഭര്‍ത്താവ് സുരേഷ്ബാബു. 25000 രൂപ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറിന് കൈമാറി.
പ്രളയ കാലത്ത് സുരേഷ് ബാബുവിന്റെ ഒരു മാസത്തെ പെന്‍ഷനും ഭാര്യയുടെ ഒരു മാസത്തെ ശമ്പളവും ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു.
(പി.ആര്‍.കെ. നമ്പര്‍. 1308/2020)

 

date