Post Category
കോവിഡ് ബാധിച്ച കുട്ടിയുടെ അമ്മയുടെ പരിശോധനാ ഫലവും പോസിറ്റീവ്
കോട്ടയം ജില്ലയില്‍ ഒരാള്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. വൈറസ് ബാധിച്ച് ചൊവ്വാഴ്ച്ച കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രണ്ടു വയസുകാരന്‍റെ അമ്മയുടെ സാമ്പിള്‍ പരിശോധനാ ഫലമാണ് പോസിറ്റീവായത്. ഗര്‍ഭിണിയായ ഇവര്‍ നിലവില്‍ കുട്ടിക്കൊപ്പം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്.
മെയ് ഒന്‍പതിന് കുവൈറ്റില്‍നിന്ന് വന്ന വിമാനത്തിലാണ്
ഉഴവൂര്‍ സ്വദേശിനിയായ യുവതിയും കുട്ടിയും നാട്ടിലെത്തിയത്. രണ്ടു പേരുടെയും സാമ്പിള്‍ ഒരേ ദിവസമാണ് ശേഖരിച്ചത്. കുട്ടിക്ക് രോഗം സ്ഥിരീകരിച്ചെങ്കിലും യുവതിയുടെ ആദ്യ പരിശോധന അപൂര്‍ണമായതിനെത്തുടര്‍ന്ന് സാമ്പിള്‍ വീണ്ടും ശേഖരിച്ച് പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു
date
- Log in to post comments