Skip to main content

വിദേശരാജ്യങ്ങളില്‍നിന്ന് ഇതുവരെ എത്തിയത് 224 പേര്‍

 

 

വിവിധ വിദേശ രാജ്യങ്ങളില്‍നിന്ന് ഇതുവരെ കോട്ടയം ജില്ലയില്‍ മടങ്ങിയെത്തിയത് 224 പേര്‍. 12 വിമാനങ്ങളിലും രണ്ടു കപ്പലുകളിലുമായാണ് ഇവര്‍ എത്തിയത്. ഇതില്‍ 64 ഗര്‍ഭിണികളും 10 വയസിനു താഴെയുള്ള 13 കുട്ടികളും  ഉള്‍പ്പെടുന്നു. 

 

രോഗം സ്ഥിരീകരിച്ച യുവതിയും കുട്ടിയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്. പ്രസവസംബന്ധമായ ചികിത്സക്കായി ഒരു ഗര്‍ഭിണിയെയും ഇവിടെ പ്രവേശിപ്പിച്ചിട്ടുണ്ട്. ശേഷിക്കുന്നവരില്‍ 105 പേര്‍ സര്‍ക്കാര്‍ സജ്ജീകരിച്ച നിരീക്ഷണ കേന്ദ്രങ്ങളിലും 116 പേര്‍  ഹോം ക്വാറന്‍റയിനിലുമാണ്.

date