Skip to main content

ജില്ലയില്‍ ഇന്നലെ(മെയ് 19) കോവിഡ് പോസിറ്റീവ് കേസുകള്‍ ഇല്ല ചികിത്സയില്‍ ഏഴു പേര്‍ മാത്രം

ജില്ലയില്‍ ഇന്നലെ(മെയ് 19) പുതിയ കേസുകള്‍ റിപോര്‍ട്ട് ചെയ്തിട്ടില്ല. ജില്ലയില്‍ കഴിഞ്ഞ ദിവസം അബുദാബി തിരുവനന്തപുരം ഫ്‌ളൈറ്റിലെത്തിയ ആറു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഒരാള്‍ തിരുവനന്തപുരം ചാവര്‍കോട് സ്വദേശിയായതിനാല്‍ തിരുവനന്തപുരം ജില്ലയിലെ കണക്കില്‍ പിന്നീട് ഉള്‍പ്പെടുത്തി. വിലാസത്തില്‍ പാരിപ്പള്ളി എന്നു കണ്ടതിനാലാണ് ആശയക്കുഴപ്പമുണ്ടായത്. ഇതോടെ നിലവില്‍ ഏഴുപേരാണ് ചികിത്സയിലുള്ളത്. 20 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ജില്ലയില്‍ ജാഗ്രത വര്‍ധിപ്പിച്ചിട്ടുണ്ടെന്നും ഗൃഹനിരീക്ഷണത്തിലും ഇന്‍സ്റ്റിറ്റിയൂഷന്‍ ക്വാറന്റെയിനിലുമുള്ളവര്‍ കര്‍ശനമായ പരിശോശനയ്ക്ക് വിധേയരാണെന്നും പിഴവുകളില്ലാത്ത പ്രതിരോധം മാത്രമാണ് കോവിഡ് നിയന്ത്രണത്തിന് അനിവാര്യമെന്നും ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു.
(പി.ആര്‍.കെ.നമ്പര്‍. 1410/2020)
 

date