Skip to main content

എട്ട്, ഒന്‍പത് ക്ലാസ് പ്രവേശനം

ഫിഷറീസ് വകുപ്പിന്റെ കരുനാഗപ്പള്ളി ഡോ വി വി വേലുക്കുട്ടി അരയന്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് റീജിയണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ആന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലേക്ക് 2020-21 അധ്യയന വര്‍ഷം എട്ട്, ഒന്‍പത് ക്ലാസുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. മത്സ്യത്തൊഴിലാളികളുടെ മക്കളില്‍ 50 ശതമാനത്തില്‍ അധികരിക്കാത്ത രീതിയില്‍ ഡേ സ്‌കോളര്‍സ് (ദിവസവും വീട്ടില്‍ പോയിവന്ന് പഠിക്കാനുള്ള സൗകര്യം) ആയി ആണ്‍, പെണ്‍ വ്യത്യാസമില്ലാതെ അപേക്ഷിക്കാം.
സൗജന്യ ഹോസ്റ്റല്‍ സൗകര്യം അല്ലെങ്കില്‍ വീട്ടില്‍ പോയി വന്ന് പഠിക്കാനുള്ള സൗകര്യം, ഭക്ഷണം, യൂണിഫോം, സ്‌കോളര്‍ഷിപ്പുകള്‍, പഠന സാമഗ്രികള്‍, സൗജന്യ കായിക പരിശീലനം, മികച്ച കമ്പ്യൂട്ടര്‍ ലാബ്, സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍, ഹൈ-ടെക്ക് ക്ലാസ് മുറികള്‍ എന്നിവ ലഭ്യമാണ്. പെണ്‍കുട്ടികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യമില്ല. അപേക്ഷാ ഫോം സ്‌കൂള്‍ ഓഫീസ്, ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ്, മത്സ്യഭവനുകള്‍ എന്നിവിടങ്ങളില്‍ ലഭിക്കും. വിശദ വിവരങ്ങള്‍ 0476-2620260, 0474-2792850, 9496208766 എന്നീ നമ്പരുകളില്‍ ലഭിക്കും.
(പി.ആര്‍.കെ.നമ്പര്‍. 1417/2020)

 

date