Skip to main content

എടയൂര്‍ വടക്കുംപുറം ജി.എല്‍.പി.സ്‌കൂള്‍;   നിര്‍മാണ പ്രവൃത്തികള്‍ക്ക് തുടക്കം

 

       എടയൂര്‍ ഗ്രാമപഞ്ചായത്തിലെ വടക്കുംപുറം ജി.എല്‍.പി.സ്‌കൂളിന്റെ കെട്ടിട നിര്‍മാണ പ്രവൃത്തികളുടെ ഉദ്ഘാടനം  പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ  നിര്‍വഹിച്ചു. എം.എല്‍.എയുടെ  ആസ്തി വികസന പദ്ധതിയില്‍ നിന്നും 38 ലക്ഷം രൂപ അനുവദിച്ചാണ് സ്‌കൂളിന് പുതിയ കെട്ടിടം നിര്‍മിക്കുന്നത്.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രാജീവ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. 
     ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പരീത് കരേക്കാട്, പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ. കെ മോഹനകൃഷ്ണന്‍, അബ്ബാസ് മാസ്റ്റര്‍, യു.ടി അസീസ്, മുഹമ്മദ് കുട്ടി കല്ലിങ്ങല്‍, അസീസ് കോടിയില്‍, എ. കെ മുസ്തഫ, പി. പി അബു, എ. കെ മാനു, സി. മുസ്തഫ, വി. കെ ഷിഹാബ്, വി.പി ബാപ്പുട്ടി, കെ. ഇബ്രാഹിം എന്നിവര്‍ പങ്കെടുത്തു.

date