Post Category
കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിച്ചു
തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ആറ്, 13 (നെല്ലിമല കോളനി ഉള്‍പ്പെടുന്ന ഭാഗം) എന്നീ സ്ഥലങ്ങളില്‍ ഒക്ടോബര്‍ 19 മുതല്‍ ഏഴു ദിവസത്തേക്കും കൂടി കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ മജിസ്‌ട്രേറ്റും കൂടിയായ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഉത്തരവ് പുറപ്പെടുവിച്ചു.
നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ള കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഒക്ടോബര്‍ 18 ന് അവസാനിക്കുന്ന സാഹചര്യത്തിലും, കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിക്കണമെന്നുള്ള പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശയുടെ അടിസ്ഥാനത്തിലുമാണ് ദീര്‍ഘിപ്പിച്ച് ഉത്തരവായത്.
date
- Log in to post comments