Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

 

ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ റസ്‌പോണ്‍സ് ടീമിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് പട്ടാമ്പി,  ഷൊര്‍ണൂര്‍, തൃത്താല,  ഒറ്റപ്പാലം എന്നീ സര്‍ക്കിള്‍ പരിധിയില്‍ ബൊലേറോ,  ടാറ്റ സുമോ സമാന  മോഡലുകളിലുള്ള രണ്ടു വാഹനങ്ങള്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ വിട്ടു നല്‍കുന്നതിനായി ദര്‍ഘാസ് ക്ഷണിച്ചു. വാഹനങ്ങള്‍ക്ക്  7 വര്‍ഷത്തിലധികം പഴക്കം പാടില്ല. ദര്‍ഘാസ്  ഫോറം പാലക്കാട് സിവില്‍ സ്റ്റേഷനിലുള്ള ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ കാര്യാലയത്തില്‍ നിന്ന് ഒക്ടോബര്‍ 23 വരെ വിതരണം ചെയ്യും. ഫോണ്‍ 0491 -2505081

date