Skip to main content

സ്‌കോളര്‍ഷിപ്പ്

 

 

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിലവില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2020-21 അധ്യയന വര്‍ഷത്തെ  സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. എട്ടാം ക്ലാസ് മുതല്‍ മുകളിലേക്കുള്ള കോഴ്‌സുകളില്‍ പഠിക്കുകയും  വാര്‍ഷിക പരീക്ഷകളില്‍ 70 ശതമാനം മുകളില്‍ മാര്‍ക്ക് നേടി വിജയിക്കുകയും ചെയ്ത വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ്.  അപേക്ഷ നവംബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെ ജില്ലാ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെകടറുടെ ഓഫീസില്‍ സ്വീകരിക്കും. അപേക്ഷ ഫോം ജില്ലാ ഓഫീസിലും യൂനിയന്‍ ഓഫീസിലും ലഭിക്കും. ഫോണ്‍: 0483 2734827.

date