Post Category
ബി.കോം ഫിനാന്‍സിന് അപേക്ഷിക്കാം
ആലപ്പുഴ: കോളേജ് ഓഫ് അപ്ലൈഡ് സയൻസ് കാർത്തികപ്പള്ളിയില്‍ പുതുതായി അനുവദിച്ച
ബികോം ഫിനാൻസ് കോഴ്സിന് ഒക്ടോബർ 27 വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം. കോളേജ് സീറ്റ് 50 ശതമാനത്തിലേക്ക് സർവകലാശാല വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത ശേഷം നേരിട്ട് അപേക്ഷ സമർപ്പിക്കാം. നേരത്തെ രജിസ്റ്റർ ചെയ്തവർക്ക് 27 വരെ തിരുത്തലുകൾ വരുത്താൻ അവസരമുണ്ട്. ഒഴിവുള്ള ഏതാനും ബിഎസ് സി കമ്പ്യൂട്ടർ സയൻസ് സീറ്റുകളിലേക്കും അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഫോണ്‍:04792485852.
date
- Log in to post comments