Post Category
അപേക്ഷ ക്ഷണിച്ചു
വനിതാ ശിശു വികസന വകുപ്പ് മുഖേന നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍ക്കായി അപേക്ഷകള്‍ ക്ഷണിച്ചു. വനിതകള്‍ ഗൃഹനാഥരായ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ധനസഹായം, വിധവകളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം - പടവുകള്‍, വിധവ പുനര്‍ വിവാഹ ധനസഹായം - മംഗല്യ പദ്ധതി, അശരണരായ വിധവകള്‍ക്ക് അഭയവും സംരക്ഷണവും നല്കുന്ന അഭയകിരണം പദ്ധതി എന്നിവയ്ക്കാണ് അപേക്ഷ ക്ഷണിച്ചത്. നവംബര്‍ 20 നകം അപേക്ഷകള്‍ അങ്കണവാടി വര്‍ക്കര്‍മാര്‍ വഴി ബന്ധപ്പെട്ട ഐസിഡിഎസ് പ്രൊജക്ടുകളില്‍ സമര്‍പ്പിക്കണം. അപേക്ഷാഫോമും കൂടുതല്‍ വിവരങ്ങളും അങ്കണവാടി വര്‍ക്കര്‍മാരില്‍ നിന്നോ ഐ സി ഡി എസ് പ്രോജക്ട് ഓഫീസില്‍ നിന്നോ വകുപ്പിന്റെ www.wcd.kerala.gov.in വെബ്സൈറ്റിലോ ലഭ്യമാണെന്ന് ജില്ലാ വനിത ശിശു വികസന ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments