Skip to main content

ജില്ലാ പഞ്ചായത്തിന്റെ വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ഇന്ന് 

 

കോട്ടയം  ജില്ലാ പഞ്ചായത്തിന്റെ വിദ്യാഭ്യാസ അവാര്‍ഡ് ദാനം വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് വീഡിയോ കോണ്‍ഫറന്‍സിലുടെ ഇന്ന് (ഒക്ടോബര്‍ 30)  ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് 2.30ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ അവാര്‍ഡുകള്‍ സമ്മാനിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ അധ്യക്ഷത വഹിക്കും. 

ജില്ലയില്‍ എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകളില്‍ നൂറു ശതമാനം വിജയം നേടിയ ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള സ്‌കൂളുകളെയും എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ  മൂവായിരത്തിലധികം വിദ്യാര്‍ഥികളെയുമാണ് അവാര്‍ഡിനായി തിരഞ്ഞെടുത്തിട്ടുള്ളത്.  സ്‌കൂളുകള്‍ക്കുള്ള പുരസ്‌കാരം ചടങ്ങില്‍ സമ്മാനിക്കും. വിദ്യാര്‍ഥികള്‍ക്ക് അവാര്‍ഡുകള്‍  സ്‌കൂളുകളില്‍ എത്തിച്ചു നല്‍കും. 

ഈ വര്‍ഷം പൊതു പരീക്ഷ എഴുതുന്ന ബി.പി.എല്‍ വിഭാഗത്തില്‍പെട്ട എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട 440 വിദ്യാര്‍ഥികള്‍ക്ക് ദേവികാ സാന്ത്വനം പദ്ധതി പ്രകാരം ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനവും ഇതോടനുബന്ധിച്ചു നടക്കും.

 തോമസ് ചാഴികാടന്‍ എം.പി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. ശോഭാ സലിമോന്‍, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ   ലിസമ്മ ബേബി,  സഖറിയാസ് കുതിരവേലി,  മാഗി ജോസഫ്, പെണ്ണമ്മ ജോസഫ്, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, സെക്രട്ടറി സിജു തോമസ്, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി.ആര്‍. ഷൈല, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.ജെ  പ്രസാദ് തുടങ്ങിയവര്‍ പങ്കെടുക്കും.

date