പ്രീ-പ്രസ്സ് ഓപ്പറേഷന് കോഴ്സില്‍ സീറ്റൊഴിവ്
കേരള സര്‍ക്കാര്‍ സ്ഥാപനമായ സി-ആപ്റ്റും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന കെ.ജി.ടി.ഇ പ്രീ-പ്രസ്സ് ഓപ്പറേഷന്, കെ.ജി.ടി.ഇ പ്രസ്സ് വര്‍ക്ക് കോഴ്സുകളില്‍ കോഴിക്കോട് ഉപകേന്ദ്രത്തില്‍ സീറ്റൊഴിവുണ്ട്. പട്ടികജാതി/പട്ടികവര്‍ഗ/മറ്റര്‍ഹ വിഭാഗക്കാര്‍ക്ക് നിയമാനുസൃതമായ ഫീസ് ആനുകൂല്യം ലഭിക്കും. ഒ.ബി.സി/എസ്.ഇ.ബി.സി/ മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും. കോഴ്സിന് ചേരാനാഗ്രഹിക്കുന്നവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല് സഹിതം നവംബര്‍ 10, 11 തീയതികളില്‍ മലബാര്‍ ഗോള്ഡിന് സമീപമുള്ള സി-ആപ്റ്റ് ട്രെയിനിങ് ഡിവിഷനില്‍ ഹാജരാകണം. വിശദവിവരങ്ങള്‍ക്ക് സി-ആപ്റ്റ്, നെല്ലിക്കോട് സ്ക്കൂള് ബില്‍ഡിംഗ്, ടി.പി ശങ്കരന് റോഡ്, ചേവായൂര്‍ (പി.ഒ), കോഴിക്കോട്. ഫോണ്‍: 0495 2356591.
- Log in to post comments