Post Category
പോളിടെക്നിക്ക് കോളജ് പ്രവേശനം
മഞ്ചേരി പോളിടെക്നിക്ക് കോളജ് പ്രവേശനത്തിന് www.polyadmission.org ല്‍ പ്രസിദ്ധീകരിച്ച രണ്ടാം അലോട്ട്മെന്റ്ലിസ്റ്റ് പ്രകാരം അലോട്ട്മെന്റ് ലഭിച്ചവര്‍ പ്രവേശനം നേടുന്നതിന് വെബ്സൈറ്റില്‍ നിന്ന് ലഭിക്കുന്ന അലോട്ട്മെന്റ് സ്ലിപ്പിന് പുറമെ ടി.സി., സി.സി, മറ്റു അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍, നിശ്ചിത ഫീസും സഹിതം നവംബര്‍ ആറ്, ഒന്‍പത്, 10 തീയതികളില്‍ ഹാജരാകണം. കിട്ടിയ ഓപ്ഷന് നിലനിര്‍ത്തി ഉയര്‍ന്ന ഓപ്ഷന് ശ്രമിക്കണമെങ്കില്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അതത് ദിവസം രാവിലെ 10 മുതല്‍ വൈകീട്ട് നാല് വരെ കോളജിലെത്തി രജിസ്റ്റര്‍ ചെയ്യണം. 1,00,000 രൂപയ്ക്ക് മുകളിലുള്ളവര്‍ 6,190 രൂപയും 1,00,000 രൂപയ്ക്ക് താഴെയുള്ളവര്‍ 3500 രൂപയും അടയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.polyadmission.org, www.gptcmanjeri.in ല്‍ സന്ദര്‍ശിക്കണം.
date
- Log in to post comments