Skip to main content

വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത് ജനകീയ ഹോട്ടല്‍ ഉദ്ഘാടനം നടത്തി

        വെള്ളിയാമറ്റം ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീ സി.ഡി.എസിന്റെയും നേത്യത്വത്തില്‍ കുടുംബശ്രീ വനിതകളെ ഉള്‍പ്പെടുത്തി കേരള സര്‍ക്കാറിന്റെ  അഭിമാന സംരംഭമായ 'വിശപ്പ് രഹിത കേരളം  ജനകീയ ഹോട്ടല്‍  തുടക്കം കുറിച്ചു.

വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ഓഫീസിന് സമീപം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബരാജശേഖരന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ റെസിയ അസ്സീസ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വി.ജി മോഹനന്‍ മുഖ്യപ്രഭാഷണം  നടത്തി. ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികളും, ജില്ലാ മിഷന്‍ ഉദ്യോഗസ്ഥരും സി.ഡി.എസ്പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.

date