Skip to main content

ഡോക്ടര്‍മാര്‍ക്ക് ശബരിമലയില്‍ വളണ്ടറിയറാകാന്‍ അവസരം

 

 

ഡോക്ടര്‍മാര്‍ക്ക് ശബരിമലയില്‍ വളണ്ടറിയറാകാന്‍ അവസരം.  ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായി ശബരിമലയില്‍ വളണ്ടറിയായി സേവനമനുഷ്ഠിക്കുന്നതിന് പരിചയസമ്പന്നരായ എം.ബി.ബി.എസ്/എം.ഡി. ബിരുദധാരികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  താല്‍പര്യമുള്ളവര്‍ വെള്ളക്കടലാസിലുള്ള അപേക്ഷയും എം.ബി.ബി.എസ്., ടി.സി.എം.സി. എന്നിവയുടെ പകര്‍പ്പും കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നവംബര്‍ ഒന്‍പതിന്  രാവിലെ 11 മണിക്കകം  dmohkozhikode@gmail.com  എന്ന വിലാസത്തില്‍ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495-2370494.  

date