Skip to main content

അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം, കോട്ടയം, കണ്ണൂര്‍ സര്‍ക്കാര്‍ നഴ്‌സിംഗ് കോളേജുകളില്‍ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ സ്‌പെഷ്യാലിറ്റി നഴ്‌സിംഗ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  എല്‍.ബി.എസ് സെന്റര്‍ ഡയറക്ടറുടെ www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം.

പൊതുവിഭാഗത്തിന് 800 രൂപയും പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗത്തില്‍ 400 രൂപയുമാണ് അപേക്ഷാ ഫീസ്.  ഓണ്‍ലൈന്‍ വഴിയോ സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത ചെലാന്‍ ഉപയോഗിച്ചോ ഫെഡറല്‍ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ ഫീസ് അടയ്ക്കാം.  പ്രവേശന പരീക്ഷയും നഴ്‌സിംഗ് സ്‌കില്‍ ടെസ്റ്റ് നടത്തിയുമാണ് റാങ്ക് ലിസ്റ്റ് തയാറാക്കുന്നത്.  2020 നവംബര്‍ 24 വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2560363, 2560364

date