Post Category
ശിശുദിനാഘോഷം ഓണ്‍ലൈനായി കുട്ടികളുടെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
ഇടുക്കി ജില്ലാതല ശിശുദിനാഘോഷം നവംബര്‍ 14 ന് രാവിലെ 10.30 ന് കുട്ടികളുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഇഷാന ബിജേഷ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. ശാന്തിഗ്രാം ജിഇഎംഎച്ച് സ്‌കൂള്‍ വിദ്യാര്‍ഥി ജൂവല്‍ ജോജോ അധ്യക്ഷനായിരിക്കും. ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍ സ്റ്റാമ്പ് പ്രകാശനവും ശിശുദിനസന്ദേശവും നല്‍കും .വിദ്യാര്‍ഥികളായ എല്‍സ മരിയ തോമസ,് ഷാരോണ്‍ ബൈജു ജോസഫ് ജോയ് തുടങ്ങിയവര്‍ ആശംസകളര്‍പ്പിക്കും.
date
- Log in to post comments