Skip to main content

തദ്ദേശഭരണ തെരഞ്ഞെടുപ്പ്: നാമനിര്‍ദ്ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള സമയ പരിധി അവസാനിച്ചു

 

മലപ്പുറം ജില്ലയില്‍ നാമ നിര്‍ദ്ദേശ പത്രികകള്‍ പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് ഇന്ന് (നവംബര്‍ 23) രാത്രി ഒമ്പത് വരെയുള്ള വിവരങ്ങള്‍

മലപ്പുറം ജില്ലയിലെ 94 ഗ്രാമ പഞ്ചായത്തുകളിലേക്കും 12 നഗരസഭകളിലേക്കും 15 ബ്ലോക്ക് പഞ്ചായത്തുകളിലേക്കും ജില്ലാ പഞ്ചായത്തിലേക്കുമായി സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികകളില്‍ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം അംഗീകരിച്ച പത്രികകളില്‍ 5,516 പത്രികകള്‍ പിന്‍വലിച്ചു. ഇതനുസരിച്ച് ജില്ലയിലിപ്പോള്‍ 8,457 പേരാണ് മത്സര രംഗത്ത് തുടരുന്നത്.

നഗരസഭകളില്‍ 950 പേര്‍ പത്രികകള്‍ പിന്‍വലിച്ചു. ഇതോടെ 1,538 പോരാണ് മത്സര രംഗത്തുള്ളത്. ഗ്രാമ പഞ്ചായത്തുകളില്‍ 4,023 പേരാണ് ഇതുവരെ പത്രികകള്‍ പിന്‍വലിച്ചത്. ഇപ്പോള്‍ മത്സര രംഗത്ത് 5,935 പേരാണുള്ളത്. ബ്ലോക്ക് പഞ്ചായത്തുകളില്‍ 484 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുനിന്ന് പിന്മാറിയത്. 839 പേര്‍ മത്സര രംഗത്ത് തുടരുന്നു. മലപ്പുറം ജില്ലാ പഞ്ചായത്തില്‍ 59 പേര്‍ പത്രികകള്‍ പിന്‍വലിച്ചതോടെ 145 സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്ത് തുടരുന്നു.

date