കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത്
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ കോളിക്കല്‍ ഡിവിഷനില്‍. ആറ് പേരാണ് ഡിവിഷനില്‍ നിന്ന് ജനവിധി തേടുന്നത്. രണ്ട് സ്ഥാനാര്‍ഥികളുള്ള കോടഞ്ചേരിയാണ് ഏറ്റവും കുറവ് സ്ഥാനാര്‍ഥികളുള്ള ഡിവിഷന്. കൊടുവള്ളി ബ്ലോക്കില്‍ 18 ഡിവിഷനുകളിലായി 67 സ്ഥാനാര്‍ഥികളാണ് രംഗത്തുള്ളത്. സ്ഥാനാര്‍ഥികളില്‍ 36 പേര് പുരുഷന്മാരും 31 പേര് സ്ത്രീകളുമാണ്. ആനക്കാംപൊയില്‍ ഡിവിഷനിലാണ് ഏറ്റവും കൂടുതല്‍ പത്രിക പിന്‍വലിച്ചത്- 7 എണ്ണം. കിഴക്കോത്ത്, തച്ചംപൊയില്‍, നെല്ലിപ്പൊയില്‍, കോടഞ്ചേരി ഡിവിഷനുകളില്‍ ഓരോ പത്രികകളാണ് പിന്‍വലിച്ചത്.
ഡിവിഷന്, സ്ഥാനാര്‍ഥികളുടെ എണ്ണം ക്രമത്തില്‍.
പുല്ലാളൂര്‍- 03, മടവൂര്‍- 04, കിഴക്കോത്ത്- 04, എളേറ്റില്‍- 04, കട്ടിപ്പാറ- 05, പരപ്പന്‍പൊയില്‍- 03, തച്ചംപൊയില്‍- 04, കോളിക്കല്‍- 06, ഈങ്ങാപ്പുഴ- 05, മലപുറം- 03, കൈതപ്പൊയില്‍- 03, നെല്ലിപ്പൊയില്‍- 03, തിരുവമ്പാടി- 03, ആനക്കാംപൊയില്‍- 4, കൂടരഞ്ഞി- 03, കോടഞ്ചേരി- 02, കൂടത്തായി- 05, ഓമശ്ശേരി- 03.
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തില്‍ ഒമ്പത് ഗ്രാപഞ്ചായത്തുകളിലായി 558 സ്ഥാനാര്‍ഥികളാണുള്ളത്. ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികളുള്ളത് പുതുപ്പാടി ഗ്രാമപഞ്ചായത്തിലാണ്. 84 പേര്. 48 പേരുള്ള തിരുവമ്പാടിയിലാണ് ഏറ്റവും കുറവ്.
പഞ്ചായത്തുകള്‍, സ്ഥാനാര്‍ഥികളുടെ എണ്ണം, വാര്‍ഡുകള്‍ ക്രമത്തില്‍.
കൂടരഞ്ഞി- 51 (14 വാര്‍ഡുകള്‍), തിരുവമ്പാടി- 48 (17), കോടഞ്ചേരി- 70 (21), ഓമശ്ശേരി- 65 (19), പുതുപ്പാടി- 84 (21), താമരശ്ശേരി- 71 (19), കിഴക്കോത്ത്- 54 (18), കട്ടിപ്പാറ- 56 (15), മടവൂര്‍-59 (17).
- Log in to post comments