Skip to main content

കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത്

 

 

കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്തിലെ 13 ഡിവിഷനുകളില്‍ നിന്നായി ജനവിധി തേടുന്നത് 42 സ്ഥാനാര്‍ഥികള്‍. 21 വീതം പുരുഷന്മാരും സ്ത്രീകളുമാണ് മത്സര രംഗത്തുള്ളത്. 21 പത്രികകള്‍ പിന്‍വലിച്ചു. 5 സ്ഥാനാര്‍ഥികളുള്ള നരിപ്പറ്റ ഡിവിഷനിലാണ് കൂടുതല്‍ സ്ഥാനാര്‍ഥികള്‍.

ഡിവിഷന്‍, സ്ഥാനാര്‍ഥികളുടെ എണ്ണം ക്രമത്തില്‍.
മുള്ളമ്പത്ത്- 03, നരിപ്പറ്റ- 05, കായക്കൊടി- 03, ഊരത്ത്- 03, മൊകേരി- 03, പാതിരിപ്പറ്റ- 04, ദേവര്‍കോവില്‍- 03, കരിങ്ങാട്- 03, കാവിലുംപാറ-03, മരുതോങ്കര- 03, കുറ്റ്യാടി- 03, വേളം- 03, ചേരാപുരം- 03.

ബ്ലോക്ക് പഞ്ചായത്തിലെ ഏഴ് ഗ്രാമപഞ്ചായത്തുകളിലായി 332 സ്ഥാനാര്‍ഥികളാണ് പോരാട്ടത്തിനിറങ്ങുന്നത്. 53 വീതം സ്ഥാനാര്‍ഥികളുള്ള വേളം, നരിപ്പറ്റ ഗ്രാമപഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍. 39 പേര്‍ മത്സരിക്കുന്ന കുന്നുമ്മല്‍ ഗ്രാമപഞ്ചായത്തിലാണ് കുറവ്. കുന്നുമ്മലിലും കാവിലുംപാറയിലും എല്ലാ വാര്‍ഡുകളിലും 3 വീതം സ്ഥാനാര്‍ഥികളാണുള്ളത്.

പഞ്ചായത്തുകള്‍, സ്ഥാനാര്‍ഥികളുടെ എണ്ണം, വാര്‍ഡുകള്‍ ക്രമത്തില്‍.
കുന്നുമ്മല്‍- 39 (13 വാര്‍ഡുകള്‍), വേളം- 53 (17), കായക്കൊടി- 52 (16), കാവിലുംപാറ- 48 (16), കുറ്റ്യാടി- 43 (14), മരുതോങ്കര- 44 (14), നരിപ്പറ്റ- 53 (17).

 

date