യുവ കര്‍ഷക സംഗമം സംഘടിപ്പിക്കുന്നു
സംസ്ഥാന യുവജന കമ്മീഷന്റെ ആഭിമുഖ്യത്തില്‍ യുവ കര്‍ഷകര്‍ക്കായി ദ്വിദിന സംഗമം സംഘടിപ്പിക്കുന്നു. ജനുവരി അവസാനം പാലക്കാടാണ് സംഗമം. പുത്തന്‍ കൃഷി രീതികളെ പരിചയപ്പെടുത്തുക, കൃഷിയിലെ നവീനമായ സാങ്കേതിക വിദ്യകളെ സംബന്ധിച്ചുള്ള സംശയങ്ങള്‍ ദൂരീകരിക്കുക, കൃഷിയില്‍ താല്പര്യമുള്ള യുവതയ്ക്ക് ഊര്‍ജ്ജം നല്‍കുക എന്നിവയാണ് സംഗമത്തിന്റെ ഉദ്ദേശം. ചെറുപ്പക്കാര്‍ക്കിടയില്‍ ജൈവ കൃഷിരീതിയും അനുബന്ധ സംരംഭകത്വവും പ്രോത്സാഹിപ്പിക്കുമെന്ന് യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോം പറഞ്ഞു. 18 വയസ്സിനും 40 വയസ്സിനുമിടയില്‍ പ്രായമുള്ള യുവ കര്‍ഷകര്‍ക്കും കൃഷിയില്‍ താല്പര്യമുള്ളവര്‍ക്കും സംഗമത്തില്‍ പങ്കെടുക്കാം. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ബയോഡേറ്റയോടൊപ്പം സംസ്ഥാന യുവജന കമ്മീഷന്‍, വികാസ് ഭവന്‍, തിരുവനന്തപുരം, പിന്‍ 695033 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ youthday2020@gmail.com എന്ന മെയില്‍ ഐ.ഡിയിലോ ജനുവരി 24 ന് കം അപേക്ഷിക്കണം. ഫോണ്‍ 0471 2308630
- Log in to post comments