Skip to main content

കളംകുന്ന് സെക്ഷന്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സ് കെട്ടിടം ഉദ്ഘാടനം ചെയ്തു

ശെന്തുരുണി വൈല്‍ഡ് ലൈഫ് ഡിവിഷനിലെ തെ•ല കളംകുന്ന് സെക്ഷന്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് കെട്ടിടം വനം വന്യജീവി വകുപ്പ് മന്ത്രി കെ രാജു ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം-ചെങ്കോട്ട റോഡില്‍ തെ•ല കെ എ പി ജല സംഭരണിയുടെ എതിര്‍വശത്തായി ശെന്തുരുണി വന്യജീവി സങ്കേതത്തിന്റെ അധീനതയിലുള്ള വന ഭൂമിയിലാണ് കെട്ടിടം നിര്‍മിച്ചിട്ടുള്ളത്. പതിമൂന്ന്  ലക്ഷത്തോളം രൂപ ചെലവഴിച്ച് നിര്‍മിച്ച കെട്ടിടം കളംകുന്ന് സെക്ഷന്റെ ആസ്ഥാനമന്ദിരമായി  പ്രവര്‍ത്തിക്കും.
ചടങ്ങില്‍ അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാ രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് അംഗം കെ അനില്‍കുമാര്‍, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സുരേന്ദ്രകുമാര്‍, ഫോറസ്റ്റ് പ്ലാനിങ് ആന്‍ഡ് ഡെവലപ്‌മെന്റ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ദേവേന്ദ്രകുമാര്‍ വര്‍മ, ദക്ഷിണ മേഖല ഫോറസ്റ്റ് ചീഫ് കണ്‍സര്‍വേറ്റര്‍  സഞ്ജയന്‍കുമാര്‍, തെ•ല ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ഡി രതീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍.151/2021)

date