ക്ലീൻ ബീച്ച് മിഷൻ; രണ്ടാം ഘട്ട ശുചീകരണ പ്രവൃത്തികൾക്ക് തുടക്കം
ബീച്ച് ശുചീകരണം ജനകീയ പങ്കാളിത്തത്തോടെ എന്ന ലക്ഷ്യത്തിൽ തുടക്കം കുറിച്ച ബീച്ച് ക്ലീനിംഗ് പരിപാടികളുടെ രണ്ടാം ഘട്ട പ്രവൃത്തികൾക്ക് തുടക്കമായി.. കോവിഡ് രോഗവ്യാപനത്തിന് മുന്നോടിയായി ജില്ലയിലെ ബീച്ചുകൾ കേന്ദ്രീകരിച്ചു വിജയകരമായി നടത്തി വന്നിരുന്ന പദ്ധതി ഒരു ഇടവേളക്ക് ശേഷം പുനരാരംഭിക്കുകയാണ്. രണ്ടാം ഘട്ട പ്രവൃത്തി സൗത്ത് ബീച്ച് പരിസരത്ത് നിന്ന് ആരംഭിച്ചു. മേയർ ഡോ. ബീന ഫിലിപ്പ്, ജില്ലാ കലക്ടർ സാംബശിവ റാവു തുടങ്ങിയവർ പങ്കെടുത്തു.
ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ ശുചിത്വ മിഷൻ, കോർപ്പറേഷൻ ആരോഗ്യ വിഭാഗം എന്നിവയുടെ സഹകരണത്തോടെ ഒരുക്കിയ ശുചീകരണ യത്നത്തിൽ പി.ആർ.ടി.സി. ഉൾപ്പെടെയുള്ള സന്നദ്ധ സേനകളും, ബീച്ച് ശുചീകരണ കൂട്ടായ്മ, 'നമ്മുടെ കോഴിക്കോട്' ആപ്ലിക്കേഷൻ മുഖേന രജിസ്റ്റർ ചെയ്ത പൊതു ജനങ്ങളും പങ്കാളികളായി.
- Log in to post comments