Skip to main content

പാലക്കാട് ജില്ലയില്‍ ഇന്ന് 102 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 192 പേര്‍ക്ക് രോഗമുക്തി

 

പാലക്കാട് ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 8) 102 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 50 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 39 പേര്‍,  ഇതര സംസ്ഥാനത്ത്  നിന്നും വിദേശത്തുനിന്നുമായി വന്ന 12 പേർ, ആരോഗ്യ പ്രവർത്തകൻ 1എന്നിവര്‍ ഉള്‍പ്പെടും. 192 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് സ്വദേശികൾ - 12 പേർ

ഒറ്റപ്പാലം സ്വദേശികൾ -10 പേർ

ഷോർണൂർ സ്വദേശികൾ -7 പേർ 

പട്ടാമ്പി, കരിമ്പ സ്വദേശികൾ -  6 പേർ വീതം

മുതുതല സ്വദേശികൾ - 5 പേർ 

മണ്ണാർക്കാട്, ഓങ്ങല്ലൂർ സ്വദേശികൾ - 4 പേർ വീതം

വിളയൂർ, പല്ലശ്ശന, കുമരംപുത്തൂർ സ്വദേശികൾ - 3 പേർ വീതം

 കുലുക്കല്ലൂർ, കൊഴിഞ്ഞാമ്പാറ, വല്ലപ്പുഴ, തിരുവേഗപ്പുറ, കോങ്ങാട്, ചാലിശ്ശേരി, ചളവറ സ്വദേശികൾ - 2 പേർ വീതം

തിരുമിറ്റക്കോട്, പുതൂർ, മരുതറോഡ്, കൊടുമ്പ്, തച്ചനാട്ടുകര, അനങ്ങനടി, തൃക്കടീരി, നെല്ലായ, വെള്ളിനേഴി, എരുത്തേമ്പതി, ലക്കിടിപേരൂർ, കപ്പൂർ, തേങ്കുറിശ്ശി, കൊപ്പം, മണ്ണൂർ, കോട്ടോപ്പാടം, വടവന്നൂർ, പറളി, വാണിയംകുളം, എലവഞ്ചേരി, മേലാർകോട്, പട്ടിത്തറ, നാഗലശ്ശേരി സ്വദേശികൾ - ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 2737 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം പത്തനംതിട്ട, കൊല്ലം, കോട്ടയം  ജില്ലയിലും, രണ്ടുപേർ ഇടുക്കി, 5 പേർ തിരുവനന്തപുരം, 4 പേർ ആലപ്പുഴ ജില്ലകളിലും, 10 പേര്‍ കോഴിക്കോട്, 25 പേർ തൃശ്ശൂര്‍, 24 പേർ എറണാകുളം ജില്ലകളിലും, 93 പേര്‍ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.
 

date