Skip to main content

അന്താരാഷ്ട്ര നിലവാരത്തില്‍ പൊതുവിദ്യാലയങ്ങള്‍ വിവിധ സ്‌കൂള്‍ കെട്ടിടങ്ങള്‍ ഉദ്ഘാടനം ചെയ്തു

 

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അന്താരാഷ്ട്ര നിലവാരത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കല്‍പ്പറ്റ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ ഹയര്‍ സെക്കണ്ടറി വിഭാഗ കെട്ടിടം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീല്‍ നാടിന് സമര്‍പ്പിച്ചു. ചടങ്ങില്‍ സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു.  എം.എസ്.ഡി.പി ഫണ്ടില്‍ നിന്നും ഒരു കോടി 20 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മ്മിച്ചത്. ഇതോടൊപ്പം ജില്ലയിലെ ജി.വി.എച്ച്.എസ്.എസ്. കല്‍പ്പറ്റ, ജി.എച്ച്.എസ്.എസ്. മൂലങ്കാവ്, സുല്‍ത്താന്‍ ബത്തേരി ഗവ. സര്‍വ്വജന ഹയര്‍ സെക്കന്ററി സ്‌കൂള്‍, ജി.വി.എച്ച്.എസ്.എസ്. അമ്പലവയല്‍, ജി.എല്‍.പി.എസ്. എടയൂര്‍ക്കുന്ന് എന്നീ സ്‌കൂളുകളില്‍ പുതിയ കെട്ടിടങ്ങളും, മൂന്ന്  ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ നവീകരിച്ച സയന്‍സ് ലാബുകളും യാഥാര്‍ത്ഥ്യമായി. കിഫ്ബി ഫണ്ട് ഉള്‍പ്പെടെ വിവിധ ഫണ്ടുകള്‍  ഉപയോഗപ്പെടുത്തിയാണ് പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചത്. ജി.വി.എച്ച്.എസ്.എസ്. കല്‍പ്പറ്റയില്‍ 5 കോടി രൂപയുടെ കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം പൂര്‍ത്തിയാക്കിയത്. ജി.എച്ച്.എസ്.എസ്. മൂലങ്കാവിന് 3 കോടി രൂപയുടെ പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച കെട്ടിടവും, ഗവ. സര്‍വ്വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലും, അമ്പലവയല്‍ ജി.വി.എച്ച്.എസ്.സിലും ഒരു കോടി രൂപയുടെ പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് വി.എച്ച്.എസ്.സി കെട്ടിടവും, എടയൂര്‍കുന്ന് ഗവ. എല്‍.പി. സ്‌കൂളിന് സമഗ്ര ശിക്ഷാ കേരളയുടെ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച പുതിയ കെട്ടിടവുമാണ് പൂര്‍ത്തിയായത്. ജി.എച്ച്.എസ്.എസ്. പനങ്കണ്ടി, ജി.എച്ച്.എസ്.എസ്. നീര്‍വാരം, ജി.എച്ച്.എസ്.എസ്. കോളേരി എന്നീ സ്‌കൂളുകളില്‍ 40 ലക്ഷം രൂപ വീതം ചെലവഴിച്ച് നവീകരിച്ച ഹയര്‍ സെക്കണ്ടറി സയന്‍സ് ലാബുകളും പൂര്‍ത്തിയായി.

കല്‍പ്പറ്റ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നസീമ, കല്‍പ്പറ്റ നഗരസഭ സ്ഥിരം സമിതി അംഗം സി.കെ. ശിവരാമന്‍, മറ്റ് ജനപ്രതിനിധികള്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date