Skip to main content

മോഡല്‍ പോളിടെക്നിക് കോളേജില്‍ ഐ.എച്ച്.ആര്‍.ഡി യുടെ വിവിധ സൗജന്യ കോഴ്‌സുകളിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു

 

ദേശീയ പിന്നോക്ക വിഭാഗ വികസന കോര്‍പറേഷന്‍ (എന്‍.ബി.സി.എഫ്.ഡി.സി)   ഐ.എച്ച്.ആര്‍.ഡി യുടെ പൈനാവ് മോഡല്‍ പോളിടെക്നിക് കോളേജില്‍ ആരംഭിക്കുന്ന ഇലക്ട്രീഷ്യന്‍ ഡൊമെന്‍സ്റ്റിക് സൊല്യൂഷന്‍സ് സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 15, പ്രായം:18-45വരെ .

മൂന്നു ലക്ഷത്തില്‍ താഴെ വാര്‍ഷികകുടുംബ വരുമാനമുള്ള ഒ.ബി.സിവിഭാഗത്തില്‍ പെട്ടവരോ ഒരു ലക്ഷത്തില്‍ താഴെ വാര്‍ഷിക കുടുംബ വരുമാനമുള്ള സാമ്പത്തിക പിന്നോക്ക വിഭാഗത്തില്‍ പെട്ടവരോ ആയിരിക്കണം.                                           

1.     ഇലക്ട്രീഷ്യന്‍ - ഡൊമെന്‍സ്റ്റിക് സൊല്യൂഷന്‍സ്, 350 മണിക്കൂര്‍, അടിസ്ഥാന യോഗ്യത : എസ്.എസ്.എല്‍.സി     

താഴെപ്പറയുന്ന കേന്ദ്ര സര്‍ക്കാര്‍ വെബ്‌സൈറ്റ് സര്‍ക്കാര്‍ വെബ്‌സൈറ്റ് മുഖാന്തരം അപേക്ഷിക്കേണ്ടതാണ് .

https://pmdaksh.dosje.gov.in/student -- (candidate registration) ക്യാന്‍ഡിഡേറ്റ് രജിസ്‌ട്രേഷനില്‍ വ്യക്തിഗത വിവരങ്ങള്‍ നല്‍കിയശേഷം ഇടുക്കി ജില്ല തെരഞ്ഞെടുക്കുക . IHRD - മോഡല്‍ പോളിടെക്‌നിക് കോളേജ് - കോഴ്‌സ് - ഇലക്ട്രിഷന്‍ ഡൊമെന്‍സ്റ്റിക് സൊല്യൂഷന്‍സ് - തെരഞ്ഞെടുത്ത ശേഷം രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കുക - രജിസ്‌ട്രേഷനില്‍  എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെടുകയാണെങ്കില്‍ 94968 22245 / 97443 92786 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

date