Skip to main content

എന്റെ മണ്ണിനി എന്റെ പേരില്‍... ഔസേപ്പിന് ഇത് ആഹ്ലാദ നിമിഷം

 

പതിനെട്ടു വര്‍ഷം പണിയെടുത്ത മണ്ണ് ഇനി തനിക്ക് സ്വന്തമാവുന്നു. നീണ്ട കാത്തിരിപ്പിനൊടുവില്‍ പട്ടയം കിട്ടുന്നതിന്റെ ആഹ്ലാദത്തിലാണ് വെള്ളത്തൂവല്‍ ശല്യാംപാറ സ്വദേശി താഴത്തേതൊടി ഔസേപ്പ്. മക്കളുടെ പഠനം, വിവാഹം തുടങ്ങി പല സാമ്പത്തിക പ്രതിസന്ധികള്‍ നേരിട്ട സമയത്തും പട്ടയമില്ലാത്തതിന്റെ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിട്ടുണ്ടെന്ന് ഔസേപ്പ് പറയുന്നു. കാറ്റിലും മഴയിലും കൃഷി നാശമുണ്ടായാലും പട്ടയഭൂമിയല്ലെന്ന കാരണത്താല്‍ സര്‍ക്കാര്‍ ആനൂകൂല്യങ്ങള്‍ നിഷേധിക്കപ്പെട്ടിട്ടുണ്ട്. പട്ടയത്തിനായി  നിരവധി ഓഫീസുകളില്‍ കയറിയിറങ്ങിയിട്ടുണ്ട്. പക്ഷെ അര്‍ഹതയുള്ള എല്ലാവര്‍ക്കും പട്ടയമെന്ന നയം നടപ്പായത് കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെ കാലത്താണെന്നും അതിന്റെ ഭാഗമായി തങ്ങള്‍ക്കും പട്ടയം ലഭിച്ചതിലുള്ള സന്തോഷവും ഔസേപ്പ് പങ്കുവെക്കുന്നു.

വെള്ളത്തൂവല്‍ വില്ലേജില്‍ ശല്യാംപാറയില്‍ ഔസേപ്പിന്റെ ഒരേക്കര്‍ സ്ഥലത്തിനാണ് സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി സെപ്റ്റംബര്‍ 14ന് പട്ടയം ലഭിക്കുന്നത്. മകന്‍ മനോജിനും ഭാര്യ ജോയ്സിക്കും പേരക്കുട്ടികള്‍ളായ ഏയ്ഞ്ചലിനും എഡ്വിനുമൊപ്പമാണ് ഔസേപ്പ് താമസിക്കുന്നത്. ഭാര്യ മേഴ്‌സി ആറ് വര്‍ഷം മുന്‍പ് ക്യാന്‍സര്‍ ബാധിച്ചതാണ് മരിച്ചത്.
 

date