Skip to main content

അര നൂറ്റാണ്ടിന്റെ കാത്തിരിപ്പിന് അവസാനം; ഏലിയാമ്മയും ഭൂവുടമ

 

അരനൂറ്റാണ്ടിന്റെ കാത്തിരിപ്പ്് അവസാനിപ്പിച്ച് സെപ്റ്റംബര്‍ 14ന് ആനച്ചാല്‍ സ്വദേശിനി ഇടയാല്‍ വീട്ടില്‍ ഏലിയാമ്മയും ഭൂവുടമയാകുന്നു. തൊഴിലുറപ്പ് തൊഴിലാളിയായ ഏലിയാമ്മ മക്കളുടെ  പഠനത്തിനും വിവാഹത്തിനുമടക്കം പല ഘട്ടങ്ങളിലും പട്ടയമില്ലാത്തതിന്റെ ബുദ്ധിമുട്ട് നേരിട്ടിട്ടുണ്ട്. 20 സെന്റ് ഭൂമിയില്‍ അഞ്ച് സെന്റിനാണ് ഇപ്പോള്‍ പട്ടയം ലഭിച്ചിട്ടുള്ളത്. ബാക്കി 15 സെന്റ് സ്ഥലത്തിനും ഈ സര്‍ക്കാരിന്റെ കാലത്ത് തന്നെ പട്ടയം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഏലിയാമ്മ. ചെങ്കുളം ഡാമിന്റെ ക്യാച്ച്‌മെന്റ് ഏരിയ എന്ന കാരണത്താലാണ് ബാക്കി പതിനഞ്ച് സെന്റ് സ്ഥലത്തിന്  പട്ടയം അനുവദിക്കാത്തത്. ആറ് വര്‍ഷം മുന്‍പ് ഹൃദയാഘാതത്തെ തുടര്‍ന്നാണ് ഭര്‍ത്താവ് ജോസ് മരിക്കുന്നത്. സര്‍ക്കാര്‍ നല്‍കുന്ന വിധവാ പെന്‍ഷനാണ് ഏലിയാമ്മയുടെ വരുമാന മാര്‍ഗ്ഗം. അമ്പത് വര്‍ഷം കാത്തിരുന്നിട്ടാണെങ്കിലും പട്ടയം കിട്ടിയതിന്റെ സന്തോഷത്തിലാണ് ഏലിയാമ്മ. പട്ടയമെന്ന് സ്വപ്നം യാഥാര്‍ത്ഥ്യമായ സന്തോഷത്തില്‍ സര്‍ക്കാരിനും ദൈവത്തിനും നന്ദി പറയുകയാണ് ഏലിയാമ്മ. മക്കാളായ ജോസ്മി, ജോസ്ന, ജസ്ന എന്നിവരെ വിവിഹം കഴിച്ചയച്ചു.
 

date