Skip to main content

തൊടുപുഴ വില്ലേജിന്റെ  റീസര്‍വെ പൂര്‍ത്തിയായി

 

 ഇടുക്കി ജില്ലയിലെ തൊടുപുഴ വില്ലേജിന്റെ  റീസര്‍വെ പൂര്‍ത്തിയായി. തയ്യാറാക്കിയ റിക്കാര്‍ഡുകള്‍ താഴെപ്പറയുന്ന സ്‌കൂളുകളില്‍ ഭൂവുടമസ്ഥര്‍ക്ക് പരിശോധനയ്ക്ക് ലഭിക്കും. ഓഫീസ് പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 മണി വരെ  പരിശോധിക്കാവുന്നതും പരാതി സെപ്റ്റംബര്‍ 15 നകം തൊടുപുഴ റീസര്‍വ്വേ സൂപ്രണ്ടിന് ഫാറം നമ്പര്‍ 160 ല്‍ സമര്‍പ്പിക്കാവുന്നതുമാണ്. റിക്കാര്‍ഡുകള്‍ പരിശോധിക്കുവാന്‍ ഭൂമിയിന്മേലുള്ള അവകാശ രേഖകള്‍  കൊണ്ടുവരേണ്ടതാണ്. നിശ്ചിത ദിവസത്തിനകം റിക്കാര്‍ഡുകള്‍ പരിശോധിച്ച് അപ്പീല്‍ സമര്‍പ്പിക്കാത്ത പക്ഷം റീസര്‍വ്വേ റിക്കാര്‍ഡുകളില്‍ രേഖപ്പെടുത്തിയിട്ടുള്ള ഉടമസ്ഥരുടെ പേരുവിവരം, അതിരുകള്‍, വിസ്തീര്‍ണ്ണം എന്നിവകള്‍ കുറ്റമറ്റതായി പരിഗണിച്ച് സര്‍വ്വേ അതിരടയാള നിയമം 13-ാം വകുപ്പ് അനുസരിച്ചുള്ള  ഫൈനല്‍ നോട്ടിഫിക്കേഷന്‍ പരസ്യപ്പെടുത്തും. സര്‍വ്വേ സമയത്ത് തര്‍ക്കം ഉന്നയിച്ച് സര്‍വ്വേ അതിരടയാള നിയമം 10-ാം വകുപ്പ് 2-ാം ഉപവകുപ്പ് പ്രകാരം തീരുമാനം അറിയിച്ചിട്ടുള്ള ഭൂവുടമസ്ഥര്‍ക്ക് അറിയിപ്പ് ബാധകമല്ല.

വില്ലേജിന്റെ പേര്- തൊടുപുഴ (തൊടുപുഴ മുനിസിപ്പാലിറ്റി വിഭാഗം)

1. റിസര്‍വ്വെ വാര്‍ഡ് നമ്പര്‍- 1,4,5,6,7,8,9,10,11,12,13,14,15,21,22,23,24 
  റിക്കാര്‍ഡുകള്‍ പ്രദര്‍ശനത്തിനു വച്ചിരിക്കുന്ന ഓഫീസ്- വിമല പബ്ലിക്ക് സ്‌കൂള്‍ (എല്‍.പി ബ്ലോക്ക്, തൊടുപുഴ) 

2. റിസര്‍വ്വെ വാര്‍ഡ് നമ്പര്‍-  3, 25, 26, 27, 28, 29, 30, 31, 32, 33, 34 
റിക്കാര്‍ഡുകള്‍ പ്രദര്‍ശനത്തിനു വച്ചിരിക്കുന്ന ഓഫീസ്- സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂള്‍ (യു.പി.ബ്ലോക്ക്)  പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനു സമീപം, തൊടുപുഴ) 
 

date