എറണാകുളം അറിയിപ്പുകള്1
പെണ്‍കുട്ടികളുടെ പോസ്റ്റ്മെട്രിക് ഹോസ്റ്റല്‍ പ്രവേശനം;
അപേക്ഷ ക്ഷണിച്ചു
കൊച്ചി: പട്ടികജാതി വികസന വകുപ്പിനു കീഴില്‍ എറണാകുളം ജില്ലയില്‍ ആലുവയില്‍ (യു.സി. കോളേജിന് എതിര്‍വശം) പുതുതായി പ്രവര്‍ത്തനമാരംഭിക്കുന്ന പെണ്‍കുട്ടികളുടെ പോസ്റ്റ്മെട്രിക് ഹോസ്റ്റലില്‍ പട്ടികജാതി/പട്ടികവര്‍ഗ്ഗ/മറ്റര്‍ഹ/ജനറല്‍ വിഭാഗം ഒഴിവുകളിലേയ്ക്ക് 2018-19 വര്‍ഷം പ്രവേശനത്തിനായി പ്ലസ് വണ്‍ തലം മുതലുള്ള വിദ്യാര്‍ത്ഥിനികളില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിക്കുന്നു. അപേക്ഷകര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ (പഠിയ്ക്കുന്ന സ്ഥാപനത്തിലെ പ്രിന്‍സിപ്പല്‍ മേലൊപ്പ് വെച്ച്) ജാതി, വരുമാനം, നേറ്റിവിറ്റി, സ്വഭാവ സര്‍ട്ടിഫിക്കറ്റുകള്‍, മാര്ക്ക്ലിസ്റ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും, സ്ഥാപനത്തില്‍ ഹോസ്റ്റല്‍ സൗകര്യം ലഭ്യമാണെങ്കില്‍ ഹോസ്റ്റലില്‍ പ്രവേശനം ലഭിച്ചില്ല എന്ന സാക്ഷ്യപത്രവും സഹിതം ജൂണ്‍ 30-ന് മുന്‍പായി ജില്ലാ പട്ടികജാതി വികസന ഓഫീസ്സര്‍ക്ക് സമര്‍പ്പിക്കണം.
വിശദ വിവരങ്ങള്‍ക്കും അപേക്ഷാ ഫോറത്തിനും എറണാകുളം ജില്ലാ പട്ടികജാതി വികസന ആഫീസ്സുമായി ബന്ധപ്പെടേണ്ടതാണ്. (ഫോണ്‍ : 04842422256).
ആരക്കുഴ ഐ.ടിഐ അഡ്മിഷന് അപേക്ഷ നല്‍കാം
കൊച്ചി: ഈ വര്‍ഷത്തെ ആരക്കുഴ ഗവ: ഐ.ടി.ഐ പ്രവേശനത്തിനായി ഓണ്‍ലൈനായി സര്‍ക്കാര്‍ അംഗീകാരമുളള എസ്.സി.വി.റ്റി മെട്രിക് ട്രേഡുകളായ പ്ലംബര്‍ (ഒരു വര്‍ഷം) ഡി/സിവില്‍ (രണ്ട് വര്‍ഷം) എന്നിവയിലേക്ക് അപേക്ഷിക്കാം. www.itiadmissionskerala.org വെബ്സൈറ്റില്‍ അപേക്ഷ സമര്‍പ്പിക്കാം.
ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റൗട്ട് അനുബന്ധ സര്‍ട്ടിഫിക്കറ്റുകളുടെ (യോഗ്യത സര്‍ട്ടിഫിക്കറ്റ്, മാര്ക്ക്ലിസ്റ്റ്, പ്രത്യേക പരിഗണന അര്‍ഹിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍) സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജൂണ്‍ 30-നകം നേരിട്ട് ഹാജായി ഫീസ് ഒടുക്കി രസീത് വാങ്ങണം. രസീത് വാങ്ങാത്ത അപേക്ഷകള്‍ അസാധുവാകും. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ എസ്.എം.എസ് ആയി ലഭ്യമാകുന്ന യൂസര്‍ ഐ ഡി പാസ് വേര്‍ഡ് ഉപയോഗിച്ച് അപേക്ഷയില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തുവാന്‍ അപേക്ഷകന് അവസരമുണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0485-2254442.
ലേലം
കൊച്ചി: എറണാകുളം സി.ബി.ഐ.-1 കോടതിയുടെ റെക്കോര്‍ഡ് റൂമില്‍ സൂക്ഷിച്ചിട്ടുളള കേടുപാടുകള്‍ സംഭവിച്ച നാല് സ്റ്റീല്‍ അലമാര, ഒരു സ്റ്റീല്‍ റാക്ക്, രണ്ട് തടി അലമാര എന്നിവ ജൂലൈ ആറിന് ഉച്ചയ്ക്ക് 2.30 ന് കലൂരിലുളള സി.ബി.ഐ.-1 കോടതി സമുച്ചയത്തില്‍ പരസ്യമായി ലേലം ചെയ്ത് വില്‍ക്കും.
- Log in to post comments