Post Category
ചെറുകിടവ്യവസായികള്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതി
മൂന്നുവര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ക്ക്്് പുതിയ ഇന്‍ഷുറന്‍സ് പദ്ധതി ആരംഭിച്ചതായി ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അറിയിച്ചു. ഉടമയെ കൂടാതെ രണ്ടു തൊഴിലാളികള്‍ എങ്കിലും ജോലിചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് ഉടമകളുടെ വിഹിതമായ നൂറുരൂപ വ്യവസായ വകുപ്പില്‍ അടച്ച് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗങ്ങള്‍ ആവാം. ഇന്ന് (27062018) രാവിലെ 10മണി മുതല്‍ വൈകിട്ട് 5 മണിവരെ എല്ലാ താലൂക്ക് ഓഫീസുകളിലും പദ്ധതിയില്‍ അംഗമാകാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ജില്ലാ വ്യവസായ കേന്ദ്രം അറിയിച്ചു.
(പി.ആര്‍.പി 1723/2018)
date
- Log in to post comments