ടെലിവിഷന്‍ ജേര്‍ണലിസം
കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേര്‍ണലിസം കോഴ്‌സിന്റെ 2018-19 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. അവസാന വര്‍ഷ ബിരുദ പരീക്ഷയുടെ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി മുപ്പത് വയസ്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മാധ്യമസ്ഥാപനങ്ങളില്‍ പരിശീലനം , ഇന്റേണ്‍ഷിപ്പ്, പ്ലേസ്‌മെന്റ് സഹായം ഇവ നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. പ്രിന്റ് ജേര്‍ണലിസം, ഓണ്‍ലെന്‍ ജേര്‍ണലിസം, മൊബൈല്‍ ജേര്‍ണലിസം എന്നിവയിലും പരിശീലനം ലഭിക്കും. താത്പര്യമുള്ളവര്‍ക്ക് യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരത്തുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ ഫോറം ksg.keltron.in എന്ന സൈറ്റില്‍ ലഭിക്കും. വിലാസം : കെല്‍ട്രോണ്‍ നോളജ് സെന്റര്‍, രണ്ടാം നില ,ചെമ്പിക്കലം ബില്‍ഡിംഗ്, ബേക്കറി ജംഗ്ഷന്‍, വിമണ്‍സ് കോളേജ് റോഡ്, വഴുതക്കാട് തിരുവനന്തപുരം. ഫോണ്‍ : 8137969292, 9746798082
- Log in to post comments