Skip to main content

പൊലീസ് ഡോഗ് ഷോ ഇന്ന്

കോട്ടയം : മന്ത്രിസഭാ വാര്‍ഷികത്തോടനുബന്ധിച്ച്  നടക്കുന്ന എൻ്റെ കേരളം മേളയിൽ ഇന്ന് (മേയ് 1) വൈകിട്ട് 5.30 ന് ജില്ലയിലെ  ഡോഗ് സ്‌ക്വാഡിലെ ചുണക്കുട്ടികളായ ആറ് നായ്കുട്ടികള്‍ അണിനിരക്കുന്ന ഡോഗ് ഷോ നടക്കും. ജില്ലയിലെ നിരവധി കേസുകള്‍ക്ക്  നിര്‍ണായക തെളിവുകള്‍ നല്‍കിയ ബെയ്‌ലി, ജില്‍, ഡോണ്‍, റോക്കി, ഛേദക്, റീന എന്നിവ പങ്കെടുക്കും. പരിശീലനം ലഭിച്ച മേഖലയിലെ നിരീക്ഷണ പാടവം തെളിയിക്കുന്ന പ്രകടനങ്ങൾ  ഇവ  കാഴ്ച്ചവെയ്ക്കും. . ബെല്‍ജിയം മെലനോയിഡ് വിഭാഗത്തില്‍പ്പെട്ട ചേദക് ഹരിയാനയില്‍ നിന്ന് കൊണ്ടുവന്നതാണ്. ദേശീയ തലത്തില്‍ ശ്രദ്ധനേടിയ ഡോഗ് സ്‌ക്വാഡിലെ അംഗമാണ് ബെയ്‌ലി.  ബോംബ് കണ്ടെത്തുന്നതില്‍ പരിശീലനം ലഭിച്ചവരാണ് റീനയും ബെയ്‌ലിയും. നര്‍ക്കോട്ടിക് വിഭാഗത്തില്‍ പരിശീലനം നേടിയ ലാബ് ഇനത്തില്‍പ്പെട്ടതാണ്് ഡോണും റോക്കിയും. അടുത്ത കാലത്ത് ട്രയിനിലെത്തിയ അന്യസംസ്ഥാനക്കാരുടെ ബാഗിലൊളിപ്പിച്ച കഞ്ചാവ് കണ്ടെത്തിയതും ആര്‍ക്കൂട്ടത്തില്‍ നിന്ന് ബാഗിന്റെ ഉടമസ്ഥനെ കണ്ടെത്തിയതും ഡോണ്‍ ആയിരുന്നു. മോഷണം, കൊലപാതകം കേസുകള്‍ തെളിയിക്കുന്നതില്‍ പരിശീലനം ലഭിച്ചവരാണ് ജില്ലും ചേദകും. കോട്ടയത്തെ ഞെട്ടിച്ച താഴത്തങ്ങാടിയിലെ വൃദ്ധ ദമ്പതികളുടെ കൊലപാതകത്തിലെ നിര്‍ണായക തെളിവു നല്കിയത്  ജില്‍ ആണ്. 

date