Skip to main content

പാമ്പാടി, മുട്ടമ്പലം വില്ലേജ് ഓഫീസുകള്‍ക്ക്  പുതിയ കെട്ടിടം; ശിലാസ്ഥാപനവും പട്ടയ വിതരണവും  നിർവ്വഹിച്ച് മന്ത്രി കെ.രാജൻ

കോട്ടയം: അർഹരായ എല്ലാവർക്കും ഭൂമിയും അത് സംബന്ധിച്ച  രേഖയും ലഭ്യമാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് 
റവന്യൂ, ഭവന നിര്‍മ്മാണ വകുപ്പുമന്ത്രി കെ.രാജന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം നൂറുദിന പരിപാടിയുടെ ഭാഗമായി കോട്ടയം  താലൂക്കിലെ പട്ടയ വിതരണവും പാമ്പാടി, മുട്ടമ്പലം വില്ലേജ് ഓഫീസുകൾക്ക് നിർമ്മിക്കുന്ന കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാമ്പാടി പ്രിയദര്‍ശിനി ഹാളില്‍  നടന്ന ചടങ്ങിൽ   85 പേര്‍ക്ക് പട്ടയങ്ങൾ നൽകി.  സഹകരണ, രജിസ്‌ട്രേഷന്‍ വകുപ്പുമന്ത്രി വി.എന്‍.വാസവന്‍ അധ്യക്ഷനായി. ഉമ്മന്‍ ചാണ്ടി എം.എല്‍.എ. മുഖ്യാതിഥിയായി. ജില്ലാ കളക്ടര്‍ ഡോ.പി.കെ.ജയശ്രീ, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ എബ്രഹാം, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡാലി റോയി, ജില്ലാ പഞ്ചായത്തംഗം രാധാ വി.നായര്‍, ബ്ലോക്കംഗം അനീഷ് പന്തയ്ക്കല്‍, പഞ്ചായത്തംഗം ഷെര്‍ലി തര്യന്‍,  തഹസില്‍ദാര്‍ എസ്.എന്‍.അനില്‍കുമാര്‍, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളായ കെ.എം. രാധാകൃഷ്ണന്‍, റ്റി.എം. രവീന്ദ്രന്‍, ബാബു കൊച്ചെറിയ, കെ.ആര്‍.ഗോപകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  പ്രളയത്തില്‍ ലാപ്ടോപ്  നഷ്ടപ്പെട്ട കാഴ്ചപരിമിതിയുള്ള  മണിമല മുണ്ടപ്ലാക്കല്‍ മുഹമ്മദ് അസ്‌ലാമിന് ജില്ലാ ഭരണകൂടം ഉപഹാരമായി നൽകിയ ലാപ്‌ടോപ്പ് ചടങ്ങിൽ കൈമാറി.  

date