Skip to main content

അടക്ക പൊളിക്കുന്ന യന്ത്രം മുതൽ  ഫ്ളോട്ടിങ് ഹൗസ് വരെ  ഇത് വെറും ടെക്ക് ഡെമോ അല്ല, ഹൈടെക് ഡെമോ.

കോട്ടയം: വിദ്യാർഥികൾക്കടക്കം നവീന സാങ്കേതിക വിദ്യകൾ പരിചയപ്പെടുത്തുകയാണ് രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വർഷികത്തോട് അനുബന്ധിച്ച് കോട്ടയം നാഗമ്പടം മൈതാനത്ത് നടക്കുന്ന എൻ്റെ കേരളം പ്രദർശന വിപണന മേളയിലെ ടെക്ക് ഡെമോ സ്റ്റാളുകൾ .  ജില്ലയിലെ പോളിടെക്നിക് കോളേജുകളിലെയും എഞ്ചിനീയറിങ് കോളേജുകളിലെയും  കുട്ടി ശാസ്ത്രജ്ഞന്മാരാണ് ഡെമോയിലെ താരങ്ങൾ. 

അടക്ക പൊളിക്കുന്ന യന്ത്രം മുതൽ  ദേശീയ തലത്തിൽ  അവാർഡുകൾ വാരിക്കൂട്ടിയ സർവ്വ സുരക്ഷാ സംവിധാനങ്ങളോടും കൂടിയ ഓഫ് റോഡ് കാർ വരെ ഇവിടെ പ്രദർശനത്തിലുണ്ട് .

ആർഡിനോ ബ്ലൂടൂത്ത് എന്ന മൊബൈൽ ആപ്ലിക്കേഷനിലൂടെ സെൻസറിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന വീട്, റോബോട്ടിക് ബോൾ, പഴയ കാലത്തെ ഇലക്ട്രോണിക് കാൽക്കുലേറ്റർ, എത്ര വലിയ പ്രളയത്തെയും അതിജീവിക്കാൻ കഴിയുന്ന അത്യാധുനിക സജ്ജീകരണങ്ങളോടും കൂടിയ ഫ്ളോട്ടിങ് ഹൗസ്  എന്നിവ കാണാം.
കേരളത്തിൽ ഏറ്റവും അധികം നാശം വിതച്ച 2018 ലെ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ഏത് പ്രളയത്തെയും അതിജീവിക്കാൻ കഴിയുന്ന ഫ്ലോട്ടിങ് ഹൗസിന്റെ നിർമ്മാണ രീതിയും മറ്റും ചോദിച്ചറിയാനും അത് പ്രാവർത്തികമാക്കാനും നിരവധി ആളുകളാണ്  എത്തുന്നത്. എത്ര പൊക്കത്തിൽ വെള്ളം ഉയർന്നാലും അതിന്റെ ഒപ്പം തന്നെ വീടും സ്വയം മുകളിലേക്ക് ഉയരുന്ന രീതിയിലാണ് ഫ്ളോട്ടിങ് ഹൗസിന്റെ നിർമ്മാണം. നാട്ടകം സർക്കാർ പോളിടെക്നിക്, , 
പാമ്പാടി,  ആർ ഐ ടി 
സെന്റ് ജോസഫ്സ് കോളജ് 
സെയ്ന്റ് ഗിറ്റ്സ്  കോളേജ് 
 അമൽ ജ്യോതി കോളജ് എന്നിവിടങ്ങളിലെ വിദ്യാർത്ഥികളാണ്  മേളയിൽ ശാസ്ത്ര കൗതുക കാഴ്ചകളൊരുക്കിയിട്ടുള്ളത്.'
 

date