Skip to main content

ഹോമിയോപ്പതി സ്റ്റാളിൽ ഡോക്ടർ പരിശോധിക്കും; മരുന്നും തരും

കോട്ടയം: രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ   ഒന്നാം വാർഷിക ആഘോഷത്തോടനുബന്ധിച്ച് നാഗമ്പടത്ത് നടക്കുന്ന എൻ്റെ കേരളം പ്രദർശന വിപണന മേളയിലെ  ആയുഷ് ഹോമിയോപ്പതി വകുപ്പ്  സ്റ്റാളിൽ  ചികിത്സക്കായി ഡോക്ടറെ കാണാം. രാവിലെ 9.30 മുതൽ വൈകുന്നേരം 8.30 മണി വരെ  സ്റ്റാളിലെത്തുന്നവർക്ക് ചികിത്സാ സേവനം ഏർപ്പെടുത്തിയിട്ടുണ്ട്. ഡോക്ടർ പരിശോധിച്ച് ആവശ്യമായ മരുന്നുകൾ സൗജന്യമായി നൽകും. നൽകും .
 കേരള സർക്കാർ ഹോമിയോപ്പതി വകുപ്പിന്റെ   ലഹരി വിമോചന പദ്ധതി , വന്ധ്യതാ ചികിത്സാ പദ്ധതി തുടങ്ങിയവയെക്കുറിച്ചും ജീവിതശൈലി രോഗ നിവാരണം,  നിയന്ത്രണം എന്നിവ സംബന്ധിച്ച വിവരങ്ങളും  ലഭിക്കും. 
 

date