Skip to main content
തളിക്കുളം ഗവ.ഹൈസ്ക്കൂളിൽ പുതിയ കെട്ടിടത്തിൻ്റെ നിർമ്മാണോദ്ഘാടനം മന്ത്രി ആർ.ബിന്ദു നിർവ്വഹിച്ചു

വിദ്യാഭ്യാസത്തോടൊപ്പം നൈപുണ്യ വികസന പദ്ധതികളും ആവിഷ്കരിക്കും: മന്ത്രി ആർ ബിന്ദു

 

നവകേരള സൃഷ്ടിയോടൊപ്പം കേരളത്തെ ഒരു നവവൈജ്ഞാനിക സമൂഹമായി മാറ്റിയെടുക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. തളിക്കുളം ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബിയിൽ നിന്ന് ഒരു കോടി രൂപ ഉപയോഗിച്ച് നിർമ്മിക്കുന്ന കെട്ടിട നിർമ്മാണ പദ്ധതിയുടെ ശിലാസ്ഥാപനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി.

പൊതുവിദ്യാഭ്യാസ സംരക്ഷണ   യജ്ഞത്തിന്റെ ഭാഗമായി സർക്കാർ വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ അന്തർദേശീയ നിലവാരത്തിലേയ്ക്ക് ഉയർത്താൻ കിഫ്ബി പദ്ധതിയിലൂടെ കഴിഞ്ഞു. വിദ്യാലയങ്ങളുടെ അക്കാദമിക ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള പരിശ്രമങ്ങൾ സർക്കാർ നടത്തിവരികയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. പൊതുവിദ്യാലയങ്ങളുടെ  വളർച്ച മാതൃകയാക്കി ഉന്നത…

date