Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 30-04-2022

എം മുകുന്ദൻ പാർക്ക് മെയ് ഒന്നിന് തുറക്കും

 

പ്രമുഖ സാഹിത്യകാരൻ എം മുകുന്ദന്റെ പേരിൽ ന്യൂമാഹിയിൽ ജില്ലാ പഞ്ചായത്ത് ഒരുക്കിയ എം മുകുന്ദൻ പാർക്ക് മെയ് ഒന്ന് മുതൽ തുറന്ന് പ്രവർത്തിക്കും. മലബാർ ടൂറിസം ഡവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് ലിമിറ്റഡിനാണ് നടത്തിപ്പ് ചുമതല. മെയ് ഒന്നിന് വൈകീട്ട് 5.30ന് പാർക്കിൽ നടക്കുന്ന കലാ സാംസ്‌കാരിക സന്ധ്യയും ഇഫ്ത്താർ സംഗമവും എം മുകുന്ദൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിക്കും. എ എൻ ഷംസീർ എം എൽ എ മുഖ്യാതിഥിയാകും. എം ടി ഡി സി ചെയർമാൻ പി വി ഗോപിനാഥ് പാർക്കിന്റെ നടത്തിപ്പ് സമ്മതപത്രം ഏറ്റുവാങ്ങും. ഇതോടനുബന്ധിച്ച് പ്രശസ്ത ഗായിക മഴ മുഹമ്മദിന്റെ ഗസൽ സന്ധ്യയും അരങ്ങേറും.

 

സംരംഭകത്വ വികസന പരിശീലനം

 

സംരംഭകർ ആകാൻ ആഗ്രഹിക്കുന്നവർക്കും പുതിയ സംരംഭകർക്കുമായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ടായ  കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ  എന്റർപ്രണർഷിപ്പ് ഡവലപ്മെന്റ് 10 ദിവസത്തെ സംരംഭകത്വ വികസന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. മെയ് 18 മുതൽ  28 വരെ കളമശ്ശേരിയിലെ കെ ഐ ഇ ഡി ക്യാമ്പസിലാണ് പരിശീലനം. കോഴ്സ്ഫീ, സർട്ടിഫിക്കേഷൻ, ഭക്ഷണം, താമസം ഉൾപ്പെടെ 5,900രൂപയാണ് ഫീസ്. താൽപര്യമുള്ളവർ www.kied.info ൽ ഓൺലൈനായി മെയ് 13 നകം അപേക്ഷ സമർപ്പിക്കണം. 30 പേർക്കാണ് പ്രവേശനം.  ഫോൺ: 0484 2532890, 2550322, 7012376994, 9605542061.

 

സമ്മർ കോച്ചിംഗ് ക്യാമ്പ് മെയ് നാല് മുതൽ

 

ജില്ലാ സ്‌പോർട്‌സ് കൗൺസിലും ജില്ലയിലെ വിവിധ സ്‌പോർട്‌സ് അസോസിയേഷനുകളും സംയുക്തമായി നടത്തുന്ന ഈ വർഷത്തെ സമ്മർ കോച്ചിംഗ് ക്യാമ്പ് മെയ് നാല് മുതൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും. പത്ത് വയസ്സിനും 14 വയസ്സിനും ഇടയിലുളള വിദ്യാർഥികൾക്ക് പങ്കെടുക്കാം. താൽപ്പര്യമുള്ളവർ വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം മെയ് മൂന്നിന് അഞ്ച് മണിക്ക് മുമ്പ് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ഓഫീസിൽ ഹാജരാകണം. ബോക്‌സിംഗ്, സ്‌കേറ്റിങ്, ഫെൻസിങ്, റസലിങ് (നാലും മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ), കരാട്ടേ, യോഗ(രണ്ടും ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ഹാൾ), ഫുട്‌ബോൾ(കണ്ണൂർ പൊടിക്കുണ്ട് ഗ്രൗണ്ട്), വോളിബോൾ(വേങ്ങാട് ഊർപ്പളളി), അത്‌ലറ്റിക്‌സ് (ചെറുപുഴ), ബാസ്‌ക്കറ്റ് ബോൾ (കണ്ണൂർ കൃഷ്ണമേനോൻ വനിത കോളേജ്), ഹാൻഡ് ബോൾ (വയക്കര), ക്രിക്കറ്റ് (കലക്ടറേറ്റ് ഗ്രൗണ്ട്) എന്നീ ഇടങ്ങളിലാണ് പരിശീലനം നൽകുക. ഫോൺ: 9562207811, 04972700485.

 

ബീച്ച് അംബ്രല്ല നൽകുന്നു

 

വഴിയോര ഭാഗ്യക്കുറി കച്ചവടക്കാരായ ക്ഷേമനിധി അംഗങ്ങൾക്ക് തൊഴിൽ സൗകര്യത്തിനായി ബീച്ച് അംബ്രല്ല നൽകുന്ന പദ്ധതിയിലേക്ക്  അപേക്ഷ ക്ഷണിച്ചു. താൽക്കാലിക തട്ടുപയോഗിച്ച് വഴിയോര വിൽപ്പന നടത്തുന്നതും കുറഞ്ഞത് ആറ് മാസത്തെയെങ്കിലും കാലാവധി പൂർത്തിയാക്കി സജീവ അംഗത്വം നിലനിർത്തുന്നതുമായ ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങൾക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോറം ജില്ലാ ഭാഗ്യക്കുറി ക്ഷേമ നിധി ഓഫീസിൽ നിന്നും ലഭിക്കും. പൂർണ്ണമായും പൂരിപ്പിച്ച അപേക്ഷകൾ ഫോറത്തിലുള്ള സാക്ഷ്യപ്പെടുത്തലോടുകൂടി ജില്ലാ ഭാഗ്യക്കുറി ക്ഷേമ നിധി ഓഫീസിൽ സമർപ്പിക്കണമെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമ ഓഫീസർ അറിയിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 18. ഫോൺ: 0497 2701081.

 

മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ മെയ് രണ്ട്, മൂന്ന്

തീയതികളിൽ ജില്ലയിൽ

 

തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ മെയ് രണ്ട്, മൂന്ന് തീയതികളിൽ ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും.  മെയ് രണ്ട് തിങ്കൾ രാവിലെ 10 മണി - മണ്ഡലം വിദ്യാഭ്യാസ പദ്ധതി അവലോകന യോഗം തളിപ്പറമ്പ്, വൈകിട്ട് മൂന്ന് മണി - തളിപ്പറമ്പ്.

മെയ് മൂന്ന്  രാവിലെ ഒമ്പത് മണി - കൃഷി വകുപ്പിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതി കണ്ണൂർ ജില്ലാതല ഉദ്ഘാടനം- ആന്തൂർ മുനിസിപ്പാലിറ്റി, 10 മണി - കണ്ണൂർ, വൈകിട്ട് നാല് മണി - കരിവെള്ളൂർ ഗ്രാമപഞ്ചായത്ത് നല്ല മണ്ണ് പദ്ധതി ഉദ്ഘാടനം-കൊഴുമ്മൽ.

 

മെയ് ദിന കായിക മത്സരം മാറ്റി

 

മെയ് ദിനത്തോടനുബന്ധിച്ച് നടത്താൻ തീരുമാനിച്ച മെയ് ദിന കായികമത്സരങ്ങൾ മാറ്റിയതായി ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി അറിയിച്ചു.

 

 

തേക്ക് തടികൾ വിൽപനക്ക്

 

വനം വകുപ്പിന്റെ കണ്ണോത്ത് ഗവ. ടിമ്പർ ഡിപ്പോയിൽ തേക്ക് തടികളുടെ വിൽപന മെയ് 10, 25 തീയതികളിൽ നടക്കും. ഓൺലൈൻ ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് www.mstcecommerce.com വഴി രജിസ്റ്റർ ചെയ്യാം. കണ്ണോത്ത് ഗവ. ടിമ്പർ ഡിപ്പോയിലും രജിസ്‌ട്രേഷൻ നടത്താം. താൽപര്യമുള്ളവർ പാൻകാർഡ്, ദേശസാൽകൃത ബാങ്ക് പാസ്ബുക്ക്, ആധാർ/തിരിച്ചറിയൽ കാർഡ്, ഇ മെയിൽ വിലാസം, കച്ചവടക്കാർ ജി എസ് ടി രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഗവ. ടിമ്പർ ഡിപ്പോയിൽ ഹാജരാകണം. ഫോൺ: 0490 2302080.

 

 

ക്വട്ടേഷൻ

 

വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് സെല്ലിന്റെ ആഭിമുഖ്യത്തിൽ ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് മുഖേന ലിംഗാധിഷ്ഠിത അതിക്രമങ്ങൾ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി 10നും 15നും ഇടയിൽ പ്രായമുള്ള പയ്യന്നൂർ മുനിസിപ്പാലിറ്റിയിലും, പടിയൂർ, മാങ്ങാട്ടിടം പഞ്ചായത്ത് പരിധിയിലുമുള്ള പെൺകുട്ടികൾക്കായി കരാട്ടെ പരിശീലനം നൽകുന്നതിന് വ്യക്തികൾ/സംഘടനകൾ എന്നിവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു.  മെയ് അഞ്ചിന് ഉച്ചക്ക് രണ്ട് മണി വരെ ക്വട്ടേഷൻ ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, മുനിസിപ്പൽ ടൗൺ ഹാൾ ഷോപ്പിങ് കോംപ്ലക്സ്, തലശ്ശേരി 670104 എന്ന വിലാസത്തിൽ സ്വീകരിക്കും.  ഫോൺ 0490 2967199.

 

 

ലേലം

 

കോടതി കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത തലശ്ശേരി താലൂക്ക് കോട്ടയം അംശം കിണവക്കൽ ദേശത്ത് റി സ 73/3 എയിൽ 0.0496 ഹെക്ടർ വസ്തുവും അതിലുള്ള മുഴുവൻ വസ്തുക്കളും ജൂൺ നാലിന് രാവിലെ 11 മണിക്ക് കോട്ടയം വിേല്ലജ് ഓഫീസിൽ ലേലം ചെയ്യും.  കൂടുതൽ വിവരങ്ങൾ തലശ്ശേരി ആർ ആർ ഓഫീസിൽ ലഭിക്കും.  ഫോൺ: 0490 2322090.

 

ക്വാളിറ്റി കൺട്രോൾ ഇൻസ്‌പെക്ടർമാരെ നിയമിക്കുന്നു

 

കേരള സർക്കാർ സ്‌കൂൾ കുട്ടികൾക്കായി നടപ്പിലാക്കി വരുന്ന സൗജന്യ കൈത്തറി യൂണിഫോം പദ്ധതിയുടെ നിർവ്വഹണത്തിന്റെ ഭാഗമായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്‌നോളജി-കണ്ണൂർ മുഖേന ക്വാളിറ്റി കൺട്രോൾ ഇൻസ്‌പെക്ടർമാരെ താൽക്കാലികമായി നിയമിക്കുന്നു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്‌നോളജി കണ്ണൂർ കൂടാതെ മറ്റ് ഐ.ഐ.എച്ച്.ടി കളിൽ നിന്നും ഡിപ്ലോമ ഇൻ ഹാൻഡ്‌ലൂം ടെക്‌നോളജി/ഡിപ്ലോമ ഇൻ ഹാൻഡ്‌ലൂം ആന്റ് ടെക്‌സ്റ്റൈൽസ് ടെക്‌നോളജി അല്ലെങ്കിൽ ഐ.ഐ.എച്ച്.ടി കണ്ണൂർ-ബാലരാമപുരം സെന്ററുകളിൽ നിന്നും ഡിപ്ലോമ ഇൻ ഫാബ്രിക്ക് ഫോമിംഗ് ടെക്‌നോളജി എന്നീ കോഴ്‌സുകളിൽ വിജയിച്ചവർക്ക് അപേക്ഷിക്കാം. ഹാൻഡ്‌ലൂം ഉത്പാദനം/ക്വാളിറ്റി കൺട്രോൾ മേഖലയിൽ പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന. താൽപര്യമുള്ള, മേൽ വിദ്യാഭ്യാസ യോഗ്യതയുള്ളവർ ബയോഡാറ്റ സഹിതം നേരിട്ടോ, തപാൽ വഴിയോ, താഴെ കാണിച്ച വിലാസത്തിൽ അപേക്ഷിക്കുവാൻ താൽപര്യം. അപേക്ഷയുടെ കവറിന്റെ പുറത്ത് ക്യൂ.സി.ഐ മാർക്കുള്ള അപേക്ഷ എന്ന് എഴുതേണ്ടതാണ്. അപേക്ഷ ലഭിക്കുവാനുള്ള അവസാന തീയതി മെയ് 13.  കൂടുതൽ വിശദാംശങ്ങൾക്ക്  www.iihtkannur.ac.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

എക്‌സിക്യൂട്ടീവ് ഡയരക്ടർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്‌നോളജി-കണ്ണൂർ, കിഴുന്ന പി. ഒ, തോട്ടട

കണ്ണൂർ 670 007, ഫോൺ: 0497-2835390, ഇമെയിൽ info@iihtkannur.ac.in

 

 

ഇന്നത്തെ പരിപാടി (01 05 2022)

 

ഇതര സംസ്ഥാന തൊഴിലാളികൾക്കായുള്ള സാക്ഷരതാ പദ്ധതി ചങ്ങാതി പദ്ധതിയുടെ ഉദ്ഘാടനം, പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ - രാവിലെ 9.3

date